19 January Tuesday
പുതിയ മോട്ടോറുകൾ അനുവദിച്ചു

229 ഹെക്ടർ കൃഷി ഭൂമി ജലസമ്പുഷ്ടമാക്കും

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020
ചേലക്കര
പഴയന്നൂരിലെ കർഷകർക്ക്  ഇനി ജലസേചന സൗകര്യമില്ലാതെ കൃഷി നശിക്കില്ല. നെൽ കൃഷി ചെയ്യുന്ന 229 ഹെക്ടർ സ്ഥലത്തേക്കാണ് ജലസേചന സൗകര്യമൊരുങ്ങുന്നത്.
നിലവിൽ നാല്‌ മോട്ടോറുകൾ പമ്പിങ്ങിനുണ്ടായിരുന്നെങ്കിലും കാലപ്പഴക്കം കൊണ്ട് പലപ്പോഴും മോട്ടോറുകൾ കേടായി ജലസേചനം മുടങ്ങുന്നത് പതിവായിരുന്നു. 
1971 ൽ സ്ഥാപിച്ച നാലും  ഇടക്കാലത്ത് സ്ഥാപിച്ച രണ്ട്‌ മോട്ടോറുകളും ഇവിടെ പ്രവർത്തിച്ചിരുന്നെങ്കിലും രണ്ടെണ്ണം കാലപ്പഴക്കത്താൽ അറ്റകുറ്റപ്പണി നടത്താൻ പോലും കഴിയാതെ പ്രവർത്തനരഹിതമായി.    
കർഷകർ സ്ഥലം യു ആർ പ്രദീപിനെ എംഎൽഎയെ കണ്ട്‌  വിവരം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ  ഫെബ്രുവരിയിൽ   രണ്ട് പുതിയ 75 
എച്ച്പി മോട്ടോറുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജലസേചന വകുപ്പിന് കത്തുനൽകിയിരുന്നു.  
കഴിഞ്ഞ മാസം  75 എച്ച്പി യുടെ രണ്ട്‌ മോട്ടോറുകൾ അനുവദിച്ച് ചീഫ് എൻജിനിയർ ഉത്തരവായി. ഇതോടെ പ്രവർത്തന സജ്ജമായ ആറ്‌ മോട്ടോറുകൾ  229 ഹെക്ടർ കൃഷി ഭൂമിയെ ജലസമ്പുഷ്ടമാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top