30 November Monday

അവഗണിക്കരുത്; അകന്നേ പറ്റൂ

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

 

തൃശൂർ
ജില്ലയിൽ ദിനംപ്രതി രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധയും കരുതലും തുടരണം. പൊതുയിടങ്ങളിൽ പാലിക്കേണ്ട മുൻ കരുതലുകൾ കൃത്യമായി പാലിക്കണം. 
 രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ  കോവിഡ്‌ പരിശോധന ദിവസം പതിനായിരംവരെ ആക്കി ഉയർത്തും. നിലവിൽ 8900 പേരെ വരെ ഒരു ദിവസം പരിശോധിക്കുന്നുണ്ട്. ജില്ലയിലെ വൃദ്ധസദനങ്ങൾ, പ്രധാന മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധനാ ക്യാമ്പുകൾ സജീവമാണ്. 
തുടർച്ചയായി ആയിരത്തിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് പരിശോധന വർധിപ്പിക്കുന്നത് എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന പറഞ്ഞു. 
ജില്ലയിലെ പ്രധാന സിഎഫ്എൽടിസികളിൽ എല്ലാം ആവശ്യമായ എല്ലാ സൗകര്യങ്ങളുണ്ട്. സി കാറ്റഗറിയിൽപെട്ട രോഗികൾ നൂറിൽ കൂടുതൽ മാത്രമാണ് ഉള്ളത്. ബി കാറ്റഗറി രോഗികൾ പത്ത്‌ ശതമാനവും. ജില്ലയിലെ കോവിഡ്‌ പ്രതിരോധം പ്രതിസന്ധികൾ ഇല്ലാതെയാണ് മുന്നോട്ട് പോകുന്നതെന്നും ഭയക്കേണ്ടതില്ലെന്നും  ജാഗ്രത വേണമെന്നും കെ ജെ റീന അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top