23 November Monday

കോവിഡ് ചട്ടലംഘനം: പ്രത്യേക സെൽ സജ്ജം

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020
തൃശൂർ
കോവിഡ് മാനദണ്ഡം പാലിക്കാത്തവരെക്കുറിച്ച് അറിയിക്കുന്നതിനായി സജ്ജമാക്കിയ കലക്ടറുടെ പ്രത്യേക സെൽ പ്രവർത്തനമാരംഭിച്ചു. 
പൊതുജനങ്ങൾക്ക് താലൂക്കുകളിലെ ചട്ട ലംഘനങ്ങൾ പ്രത്യേകം തയ്യാറാക്കിയ ഫോർമാറ്റിൽ വാട്സ്ആപ്പിലൂടെ അറിയിക്കാം.
ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങൾ ഉടൻതന്നെ താലൂക്ക് നോഡൽ ഓഫീസർമാർക്ക് കൈമാറുകയും താലൂക്ക് നോഡൽ ഓഫീസർമാർ അതത് സെക്ടറൽ  മജിസ്ട്രേറ്റുമാർക്ക് കൈമാറുകയും ചെയ്യും. സെക്ടറൽ മജിസ്ട്രേറ്റുമാർ സ്ഥലം സന്ദർശിച്ച്  നിയമ ലംഘകർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. 
അനാവശ്യമായതോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതോ ആയ  സന്ദേശങ്ങൾ അയക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്രവർത്തനങ്ങൾ ജില്ലാ കലക്ടർ  ദിവസേന നേരിട്ട് വിലയിരുത്തും. നിയമം ലംഘിക്കുന്നവർക്കെതിരെ  കലക്ടർ നേരിട്ടെത്തിയും നടപടിയെടുക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top