16 July Thursday

സർക്കാർ ധനസഹായം: പറപ്പൂക്കര സഹ. ബാങ്ക്‌ അട്ടിമറിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

 

പറപ്പൂക്കര 
 കോവിഡ് ലോക്ക് ഡൗൺ കാലത്ത് ഒരാനുകൂല്യവും ലഭിക്കാത്ത ബിപിഎൽ കുടുംബത്തിന് എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 1000 രൂപ ധനസഹായം  പറപ്പൂക്കര സർവീസ് സഹകരണ ബാങ്ക്‌ അട്ടിമറിക്കുന്നു.
 രാപ്പാൾ ഭാഗത്തുള്ള 73  കുടുംബങ്ങൾക്ക് ഈ പദ്ധതി പ്രകാരം 1000 രൂപ ധനസഹായം അനുവദിച്ചിട്ടുണ്ട്.  പറപ്പൂക്കര സർവീസ് സഹകരണ ബാങ്കിനാണ് ഇവിടുത്തെ  വിതരണ ചുമതല.  കോൺഗ്രസ് നേതാക്കളായ  സുധൻ കാരയിൽ, പാട്ടത്തിൽ സത്യപ്രകാശൻ,  തുക വിതരണം ചെയ്യുവാനായി ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള വിതരണ ഏജന്റു കൂടിയായ രാജൻ എന്നിവരാണ് സഹായധനം അട്ടിമറിക്കുന്നതിന് പിന്നിൽ.   ധനസഹായം   ഗുണഭോക്താക്കളുടെ വീട്ടിലെത്തി  വിതരണം ചെയ്യണമെന്നാണ് സർക്കാർ നിർദേശം. ഇവിടെ ഇതൊന്നും പാലിക്കുന്നില്ല. പകരം    സത്യപ്രകാശന്റെ വീട്ടിലേക്ക് ഗുണഭോക്താക്കളെ വിളിച്ചു വരുത്തി 1000 രൂപ വിതരണം ചെയ്യുകയാണ്‌ ഇവർ.     വെള്ളിയാഴ്ച തന്നെ സിപിഐ എം പ്രവർത്തകർ തുക വിതരണം നിർത്തിയ്‌പ്പിച്ചു.   മന്ത്രി കടകംപള്ളി സുരേന്ദ്രന് സിപിഐ എം പറപ്പൂക്കര ലോക്കൽ കമ്മിറ്റി പരാതി നൽകി.  കോൺഗ്രസ്‌  ഭരണസമിതിയായുള്ള പറപ്പൂക്കര സർവീസ് സഹ. ബാങ്ക്   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതേവരെ  ഒരു രൂപ പോലും ധനസഹായം നൽകിയിട്ടില്ല.

 

പ്രധാന വാർത്തകൾ
 Top