26 May Tuesday

ജില്ലയിൽ ഒരാൾക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
തൃശൂർ
ജില്ലയിൽ ഒരാൾക്കുകൂടി കോവിഡ്  സ്ഥിരീകരിച്ചു.  വിദേശയാത്ര കഴിഞ്ഞു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൗറീഷ്യസിൽനിന്നാണ്‌ ഇയാൾ എത്തിയത്‌.  ഇയാളുമായി  സമ്പർക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തിക്കൊണ്ടിരിക്കുന്നു.   
ഞായറാഴ്ച   ലഭിച്ച  ഒമ്പതു പരിശോധനാഫലങ്ങളിൽ ഈ ഒരെണ്ണം ഒഴികെ എട്ടെണ്ണവും നെഗറ്റീവാണ്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം ഏഴായി. ഇതിൽ രണ്ടുപേർ നേരത്തേ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. അഞ്ചുപേരാണ്   രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 39 സാമ്പിളുകൾ ഞായറാഴ്ച  പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 649  പേരുടെ സാമ്പിളുകൾ അയച്ചതിൽ 586 എണ്ണത്തിന്റെ ഫലം വന്നിട്ടുണ്ട്. 63 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 14,935  ആയി. വീടുകളിൽ 14,896  പേരും ആശുപത്രികളിൽ 39 പേരുമാണ് നിരീക്ഷണത്തിൽ. ഞായറാഴ്ച പത്തുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടുപേരെ വിട്ടയച്ചു.  514 പേരെ വീടുകളിൽ പുതുതായി നിരീക്ഷണത്തിലാക്കി. 204 പേരെ നിരീക്ഷണ കാലഘട്ടം കഴിഞ്ഞതിനെത്തുടർന്ന് ഒഴിവാക്കി. 
ജില്ലാ കൺട്രോൾ സെല്ലിലേക്ക് 345  അന്വേഷണം എത്തി.  പരിശീലനം ലഭിച്ച സൈക്കോ -സോഷ്യൽ കൗൺസിലർമാർ വഴിയുള്ള കൗൺസലിങ് തുടരുകയാണ്.
ജില്ലയിൽ ഇതുവരെയുള്ള  പോസിറ്റിവ് കേസുകളെല്ലാം വിദേശത്തു നിന്നുവന്നവർക്കാണ്‌. അതിനാൽ  വീടുകളിൽ നിരീക്ഷണത്തിലുള്ളവർ മറ്റാരുമായും സമ്പർക്കമുണ്ടാകാതെ കഴിയണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top