30 May Saturday

നാടോടിസംഘത്തിന് അഭയമേകി എറിയാട് പഞ്ചായത്ത്

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

കൊടുങ്ങല്ലൂർ

പ്ലാസ്റ്റിക് ടർപ്പായ വലിച്ചുകെട്ടിയ ടെൻഡിനുള്ളിൽ കോവിഡ് 19 വൈറസ് പേടിയിൽ അരക്ഷിതരായി ജീവിച്ചിരുന്ന നാടോടി കുടുംബങ്ങൾക്ക് സുരക്ഷയും ഭക്ഷണവുമൊരുക്കി എറിയാട് പഞ്ചായത്ത്. മൈസൂരുവിൽനിന്നെത്തി അഴീക്കോട് പുഴയിൽ കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി ജീവിച്ചിരുന്നവരെയാണ്‌ അഴീക്കോട് പോർട്ട് ഓഫീസിൽ സുരക്ഷിതരാക്കിയത്. ഏഴ് കുടുംബത്തിലെ ഗർഭിണികളും കുട്ടികളുമുൾപ്പെടെ 26 പേരാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായത്‌.  അഴീക്കോട് പുഴയോട് ചേർന്നാണ് ഇവർ ടെൻഡ്‌ കെട്ടി താമസിച്ചിരുന്നത്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങളും ആരോഗ്യ സുരക്ഷയും അധികൃതരൊരുക്കിയിട്ടുണ്ട്. അരിയും പലചരക്കും നൽകി. അതിഥിത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെത്തുടർന്നാണ് ഇ ടി ടൈസൺ എംഎൽഎ ഇടപെട്ട് ഇവരെ സുരക്ഷിതരാക്കിയത്. എറിയാട് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ എം കെ സിദ്ദിഖ് നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top