07 February Tuesday

സമ്പാളൂര്‍ തിരുന്നാള്‍ 30 മുതല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022
ചാലക്കുടി
ചരിത്രപ്രസിദ്ധമായ സമ്പാളൂർ തീർഥാടന കേന്ദ്രത്തിലെ  ഫ്രാൻസിസ് സേവ്യറിന്റെ തിരുന്നാൾ 30 മുതൽ ഡിസം. നാലുവരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ഫ്രാൻസിസ്‌ക്കോ പടമാടൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 30ന് വൈകിട്ട് 5.30ന്  കൊടികയറും.  ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിൽ കാർമികനാകും. ഡിസം. ഒന്നിന് ഊട്ടുതിരുന്നാൾ ആഘോഷിക്കും. രാവിലെ 6.30നുള്ള ദിവ്യബലിയെ തുടർന്ന് ഊട്ടുനേർച്ച ആശീർവാദം നടക്കും. 9.30നുള്ള തിരുന്നാൾ ദിവ്യബലിക്ക് ഫാ. ജോയ് കല്ലറയ്ക്കൽ മുഖ്യകാർമികനാകും. രണ്ടിന് നടക്കുന്ന ഇടവകദിനാഘോഷത്തിനുള്ള തിരുകർമങ്ങൾക്ക് ഫാ. അഗസ്റ്റിൻ ആന്റണി ഡിസിൽവ മുഖ്യകാർമികനാകും. തിരുന്നാൾ ദിനമായ നാലിന് രാവിലെ 9.30ന്  തിരുന്നാൾ ദിവ്യബലിക്ക്  ഫാ. ഫ്രാൻസിസ് കല്ലറയ്ക്കൽ മുഖ്യകാർമികനാകും. ഫാ. പയസ് ചിറപ്പണത്ത് തിരുന്നാൾ സന്ദേശം നല്കും. പകൽ മൂന്നിന്  നാടുകാണിക്കൽ പ്രദക്ഷിണവും നടക്കും.ഒമ്പതിന് എട്ടാമിട തിരുന്നാൾ ആഘോഷിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top