23 November Monday

വീടുമുടക്കിയ എംഎൽഎക്കെതിരെ‌ എൽഡിഎഫ് പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020

വടക്കാഞ്ചേരിയിൽ എൽഡിഎഫ് പ്രതിഷേധ സംഗമം സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ 
ലൈഫ് മിഷനെ തകർക്കാൻ അനിൽ അക്കര എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് -ബിജെപി ഗൂഢാലോചനയ്ക്കെതിരെ  എൽഡിഎഫ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിക്ക് കീഴിലെ 9 കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നു.   വടക്കാഞ്ചേരിയിൽ  സിപിഐ എം  ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്തു. 
എം എ വേലായുധൻ അധ്യക്ഷനായി.  പുന്നംപറമ്പിൽ ജനതാദൾ എസ് ജില്ലാ പ്രസിഡന്റ്‌ പി ടി അഷറഫ് ഉദ്ഘാടനം ചെയ്തു. ടി വി സുനിൽകുമാർ അധ്യക്ഷനായി.  അത്താണി സെന്ററിൽ  സിപിഐ ജില്ലാ സെക്രട്ടറി കെ കെ  വത്സരാജ് ഉദ്ഘാടനം ചെയ്തു. പി എൻ സുരേന്ദ്രൻ അധ്യക്ഷനായി. തോളൂരിൽ   സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം  മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. പി ഹരിനാരായണൻ അധ്യക്ഷനായി.   കൊട്ടേക്കാട്   എൽജെഡി ജില്ലാ പ്രസിഡൻ്റ് യൂജിൻ മൊറേലി ഉൽഘാടനം ചെയ്തു.
എം കെ പ്രഭാകരൻ അധ്യക്ഷനായി.  മുളങ്കുന്നത്തുകാവിൽ  എൽഡിഎഫ്  മണ്ഡലം കൺവീനർ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്‌ഘാടനം ചെയ്തു. എ എൻ കൃഷ്ണകുമാർ അധ്യക്ഷനായി.   കൈപ്പറമ്പിൽ  കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം സെബാസ്റ്റ്യൻ ചൂണ്ടൽ ഉദ്‌ഘാടനം ചെയ്തു. ടോണി സൈമൺ അധ്യക്ഷനായി. 
അവണൂരിൽ കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ്‌ സി ആർ വത്സൻ ഉദ്‌ഘാടനം ചെയ്തു.ഐ ജനാർദനൻ നായർ അധ്യക്ഷനായി.   മുതുവറയിൽ  എൻസിപി സംസ്ഥാന എക്സി. കമ്മിറ്റി അംഗം എ വി വല്ലഭൻ ഉദ്‌ഘാടനം ചെയ്തു. കെ എസ് സുഭാഷ് അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top