09 December Friday

പാലപ്പിള്ളിയിൽ
വീണ്ടും 
കാട്ടാനകൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
വരന്തരപ്പിള്ളി
പാലപ്പിള്ളി നടാമ്പാടത്ത് വീണ്ടും കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു. എടക്കാട്ടിൽ ഫൈസലിന്റെ പറമ്പിലും സമീപപ്രദേശങ്ങളിലുമാണ് കാട്ടാനകൾ എത്തിയത്. ഭക്ഷണം തേടിയെത്തുന്ന ആനകൾ പറമ്പുകളിലാകെ നാശമുണ്ടാക്കുന്നതായി    നാട്ടുകാർ പറയുന്നു.
വനാതിർത്തിയിൽ സോളാർ വേലികൾ  സ്ഥാപിച്ച് കാട്ടുമൃഗങ്ങൾ ജനവാസ മേഖലയിലേക്കിറങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട്   മലയോര കർഷക സംരക്ഷണ സമിതി പാലപ്പിള്ളി റേഞ്ച് ഓഫീസർക്ക് പരാതി നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top