15 October Tuesday
ആദിവാസി കുടുംബത്തിനുനേരെ ആക്രമണം

പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പികെഎസ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019
ചാലക്കുടി
വാഴച്ചാൽ കാടർ കോളനിയിൽ യുവാവിനേയും  ഭാര്യയേയും ഭാര്യാപിതാവിനേയും വീടുകയറി ആക്രമിച്ച  ചാർപ്പ റേഞ്ച്‌ ഓഫീസർ മുഹമ്മദ് റാഫിക്കെതിരെ വനം വകുപ്പ്‌ നടപടിയെടുക്കാത്തതിൽ പട്ടികജാതി ക്ഷേമ സമിതി ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. 
സമയം നീട്ടിക്കൊണ്ടുപോയി നടപടി ലഘൂകരിക്കാനുള്ള ഉദ്യോഗസ്ഥ ഗൂഢാലോചനയാണ് നടക്കുന്നത്. സിഡിഎസ് ചെയർപേഴ്സൺകൂടിയായ ആദിവാസി യുവതിയെ അപമാനിച്ച ഈ ഉദ്യോഗസ്ഥനെതിരെ ശിക്ഷാനടപടി വേണം. കേസ് അട്ടിമറിക്കാൻ ശ്രമിച്ചാൽ ശക്തമായ ബഹുജന പ്രക്ഷോഭം ഉയർത്താനും  ഏരിയ കമ്മറ്റി തീരുമാനിച്ചു. ഏരിയ പ്രസിഡന്റ്‌ ഇ സി സുരേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി കെ ശിവരാമൻ, ഏരിയ സെക്രട്ടറി എ എ ബിജു, ജില്ലാ കമ്മിറ്റിയംഗം സി എസ് ഗീത എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top