28 September Tuesday
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.42 ശതമാനം

കുതിച്ചുയർന്നു; 3,005 പേർക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021
തൃശൂർ 
ജില്ലയിൽ  കോവിഡ്‌ കുതിച്ചുയർന്നു.  3,005  പേർക്കുകൂടി  ബുധനാഴ്‌ച രോഗം സ്ഥിരീകരിച്ചു.   2,034  പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം  11,499 ആണ്. തൃശൂർ സ്വദേശികളായ 112 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്‌.  ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,19,252 ആണ്. 3,05,974 പേരാണ്‌ രോഗമുക്തരായത്.  ബുധനാഴ്‌ചയിലെ  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.42 ശതമാനമാണ്.
 സമ്പർക്കം വഴി 2,989 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഏഴ്‌ ആരോഗ്യപ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ  മൂന്നു  പേർക്കും, ഉറവിടമറിയാത്ത ആറു പേർക്കും രോഗബാധയുണ്ടായി.
 രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 172 പുരുഷൻമാരും 215 സ്ത്രീകളും  പത്ത് വയസ്സിനു താഴെ 108  ആൺകുട്ടികളും 125 പെൺകുട്ടികളുമുണ്ട്.  
  19,488 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 12,823  പേർക്ക് ആന്റിജൻ പരിശോധനയും, 6,478 പേർക്ക് ആർടി-പിസിആർ പരിശോധനയും  187 പേർക്ക് ട്രുനാറ്റ്സി, ബിനാറ്റ് പരിശോധനയുമാണ് നടത്തിയത്.  
ആകെ 23,94,633 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
 പരിയാരം, നാലുകെട്ട്, വരന്തരപ്പിള്ളി, ദേശമംഗലം, പെരുമ്പിലാവ്, ചൂണ്ടൽ,      കണ്ടാണശേരി,    വെങ്കിടങ്ങ്,    കെഎസ്ആർടിസി ഗുരുവായൂർ  എന്നിവിടങ്ങളിൽ  വ്യാഴാഴ്‌ച  മൊബൈൽ ടെസ്റ്റിങ്‌  ലാബുകൾ കോവിഡ്-  ടെസ്റ്റുകൾ സൗജന്യമായി   ചെയ്യും.     
വാക്സിൻ  ആദ്യഡോസ്‌  11,27,703 പേരും രണ്ടാം ഡോസ്‌   4,86,199 പേരും  സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top