10 August Monday

ലോക്‌ഡൗൺ ഇളവിലും നഗരം വിജനം

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

ഏകാന്തപഥികൻ കണ്ടൈൻമെന്റ്‌ സോൺ ആക്കിയതിനെത്തുടർന്ന്‌ വിജനമായ ശക്തൻ സ്‌റ്റാൻഡ്‌  ഫോട്ടോ: കെ എസ്‌ പ്രവീൺകുമാർ

തൃശൂർ

ഞായറാഴ്ചയിലെ സമ്പൂർണ ലോക്‌ഡൗണിന്‌ സർക്കാർ ഇളവ് പ്രഖ്യാപിച്ചിട്ടും വിജനമായി നഗരം. അത്യാവശ്യക്കാർ മാത്രമാണ്‌ പുറത്തിറങ്ങിയത്‌. വിജനമായ തെരുവുകളിൽ നാമമാത്രമായ പൊലീസ്‌ പരിശോധനയാണ്‌ ഉണ്ടായത്‌. അവശ്യ വാഹനങ്ങളല്ലാതെ മറ്റുള്ളവയൊന്നും ഞായറാഴ്ച പുറത്തിറങ്ങിയില്ല. ഒഴിഞ്ഞ പാതകളും അടഞ്ഞുകിടക്കുന്ന കടകമ്പോളങ്ങളും ജനം സ്വയം സ്വീകരിച്ച ജാഗ്രതയുടെ തെളിവായി. തൃശൂർ നഗരത്തിലും ജില്ലയിലെ മറ്റു പ്രദേശങ്ങളിലും ജനങ്ങളോ വാഹനങ്ങളോ കാര്യമായി ഉണ്ടായില്ല. കോർപറേഷനിലെ 3, 32, 35, 36, 39, 48, 49 - ഡിവിഷനുകൾ, കുന്നംകുളം നഗരസഭയിലെ 7, 8, 11, 15, 19, 20 ഡിവിഷനുകൾ, കാട്ടകാമ്പാൽ പഞ്ചായത്തിലെ 6, 7, 9 വാർഡുകൾ, കടവല്ലൂർ പഞ്ചായത്തിലെ 14,15,16 വാർഡുകൾ, വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ 14,15 വാർഡുകൾ എന്നീ പ്രദേശങ്ങൾ കണ്ടെയ്-ൻമെന്റ്- സോണായി തുടരുകയാണ്‌‌. ഇവിടങ്ങളിൽ ദുരന്തനിവാരണ നിയമപ്രകാരവും  144 പ്രകാരവും അധിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top