10 August Monday

ഈ സഹോദരികൾക്കിത്‌ ചിത്രകാലം

സ്വന്തം ലേഖികUpdated: Monday Jun 29, 2020

അനഘയും -അദിതിയും ലോക്‌ഡൗണിൽ വരച്ച ചിത്രങ്ങളുമായി

തൃശൂർ

ചിത്രരചനയിൽ ജന്മനാ കിട്ടിയ കഴിവ് മാത്രമാണ് സഹോദരിമാരായ അനഘയുടെയും -അദിതിയുടെയും ചിത്ര പാടവം. ചിത്രരചനാമത്സരങ്ങളിൽ മികവ്‌ തെളിയിക്കുന്ന ഇവർക്ക്‌ ഈ ലോക്ക്‌ഡൗൺ കാലം വർണങ്ങളുടേതാണ്‌. പ്ലസ്‌ടു കഴിഞ്ഞ അദിതിയും ആരോഗ്യ സർവകലാശാലയിൽ ഫാർമസി ഡോക്ടറേറ്റ് വിദ്യാർഥിനിയായ അനഘയും ചേർന്ന്‌ 25  ചിത്രങ്ങളാണ്‌ രണ്ട്‌ മാസം കൊണ്ട്‌ വരച്ചത്‌. അദിതി വരച്ച കഥകളിയുടെ ചിത്രമാണ്‌ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം. അക്രിലിക്‌, പെൻസിൽ ഡ്രോയിങ്, മ്യൂറൽ പെയിന്റിങ്‌ എന്നിവയിലും ഈ മിടുക്കികൾ കഴിവ്‌ തെളിയിച്ചിട്ടുണ്ട്. 
തലശേരി സ്വദേശിയായ വൈറ്റ് ഹൗസ് ഇന്റർനാഷണൽ സ്കൂൾ അഡ്‌മിനിസ്‌ട്രേറ്റർ സുനിൽ കുമാറിന്റെയും കാക്കശേരി വിദ്യവിഹാർ സ്കൂൾ അധ്യാപിക രഭിനയുടെയും മക്കളാണ്‌ ഇവർ. 12 വർഷമായി തൃശൂർ ചിറ്റിലപ്പിള്ളിയിൽ ആണ് താമസം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top