17 January Sunday

ടാങ്കർ ലോറി വിറ്റ തുക ഉടമയ്‌ക്ക്‌ നൽകിയില്ല; തൃശൂർ സ്വദേശി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

 

മേലാറ്റൂർ
വാഹനം വിറ്റുകിട്ടിയ പണം ഉടമയ്‌ക്ക്‌ നൽകാതെ കബളിപ്പിച്ച കേസിൽ തൃശൂർ സ്വദേശി പിടിയിൽ. പാലപ്പിള്ളിയിലെ കണ്ടായി എസ്റ്റേറ്റ്  കരിങ്കുളങ്ങര രഞ്ജിത്തിനെ (30)യാണ്  പട്ടിക്കാട് മുള്ള്യാകുർശി സ്വദേശി കളപ്പാറ ബാലചന്ദ്രന്റെ പരാതിയിൽ  മേലാറ്റൂർ പൊലീസ് അറസ്റ്റുചെയ്തത്. ഗൾഫിലായിരുന്ന ബാലചന്ദ്രൻ നാട്ടിലേക്ക് വന്നശേഷം  തന്റെ ഉടമസ്ഥതയിൽ ഗൾഫിലുള്ള ടാങ്കർ ലോറി വിൽക്കാനാണ്‌ രഞ്ജിത്തിനെ ഏൽപിച്ചത്‌. വാഹനം വിറ്റ തുക  ബാലചന്ദ്രന് നൽകാതെ വ്യാജ ബില്ല് അയച്ചുകൊടുത്തുവെന്നാണ് പരാതി.  തുടർന്ന്‌ അന്വേഷണത്തിൽ  തൃശൂരിലെ വീട്ടിൽനിന്നാണ്‌ രഞ്‌ജിത്തിനെ കസ്‌റ്റഡിയിലെടുത്തത്‌.  പെരിന്തൽമണ്ണ കോടതി  റിമാൻഡ്‌ ചെയ്തു. സിഐ കെ റഫീഖ്, എസ്ഐ ജോർജ്, ഷമീർ, ഷൈജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top