08 December Wednesday
മുന്നൊരുക്കങ്ങൾ വിലയിരുത്തി

‘കളിമുറ്റ’മൊരുങ്ങി

സ്വന്തം ലേഖകൻUpdated: Thursday Oct 28, 2021

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്‌, കലക്ടർ ഹരിത വി കുമാർ
തുടങ്ങിയവരുടെ നേതൃത്വത്തിൽ ‘കളിമുറ്റം’ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നു

തൃശൂർ
നീണ്ട ഇടവേളയ്ക്ക് ശേഷം നവംബർ ഒന്നിന് സ്കൂളുകൾ സജീവമാകുമ്പോൾ കളിമുറ്റവും സുരക്ഷാ സന്നാഹവുമൊരുക്കി കാത്തിരിക്കുകയാണ് ജില്ലയിലെ വിദ്യാലയങ്ങൾ. അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി  മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്‌, കലക്ടർ ഹരിത വി കുമാർ തുടങ്ങിയവർ വിവിധ സ്കൂളുകളിൽ  സന്ദർശനം നടത്തി. അരണാട്ടുകരയിലെ ഗവ. യുപി സ്കൂൾ, ഇൻഫെന്റ് ജീസസ് ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങളിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കലക്ടർ, ഡിഡി ടി വി മദനമോഹനൻ എന്നിവർ പരിശോധന നടത്തിയത്. സ്‌കൂളുകളിൽ ക്ലാസ് റൂമുകളും കിണറുകളും പരിസരവും ശുചിയാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കൊപ്പം തൊഴിലുറപ്പ്, കുടുംബശ്രീ, അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് അപ്പർ പ്രൈമറി സ്കൂൾ പ്രവേശനോത്സവത്തിന് ഒരുങ്ങിയത്. അണുവിമുക്ത സജ്ജീകരണങ്ങൾക്കുപുറമെ  ശലഭോദ്യാനവും ബയോ ഡൈവേഴ്സിറ്റി പാർക്കും കുട്ടികളെ വരവേൽക്കും.
225 വിദ്യാർഥികൾ എത്തുന്ന ഇൻഫന്റ് ജീസസ് സ്കൂളിൽ കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ഓരോ നിലയിലും പ്രത്യേകം അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. സാനിറ്റൈസർ, തെർമോസ്കാനർ, പൾസ് ഓക്സി മീറ്റർ തുടങ്ങിയ കോവിഡ് പ്രതിരോധ സംവിധാനങ്ങളും വിദ്യാലയങ്ങളിൽ സജ്ജമാണ്. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ, ഡിഇഒ പി വി മനോജ്‌കുമാർ, തൃശൂർ ഈസ്റ്റ്‌ എഇഒ പി കെ ബാലകൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top