23 November Monday

2 ലക്ഷം തട്ടിയ പിടികിട്ടാപ്പുള്ളി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020

  

തൃശൂർ
എം ജി റോഡിലെ ഉസ്‌താദ്‌ മിൽക്‌സ്‌ എന്ന സ്ഥാപനത്തിൽ പങ്കാളിത്തം വാഗ്‌ദാനംചെയ്‌ത്‌ രണ്ടുലക്ഷം രൂപ തട്ടിയ കേസിൽ പിടികിട്ടാപ്പുള്ളി അറസ്‌റ്റിൽ. എടത്തിരുത്തി കുട്ടമംഗലം മണക്കാട്ട്‌ ശിവദാസിനെയാണ്‌ തൃശൂർ ഈസ്‌റ്റ്‌ സിഐ പി ലാൽകുമാർ, എഎസ്‌ഐ സാജ്‌ എന്നിവർ ‌ കാട്ടൂരിൽനിന്ന്‌ പിടികൂടിയത്‌. കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 
ചേലക്കോട്‌ സൂപ്പിപ്പടി സ്വദേശി രാഹുൽ മേനോൻ നൽകിയ പരാതിയിലാണ്‌ അറസ്‌റ്റ്‌. പൊലീസ്‌ അന്വേഷിച്ചെത്തിയപ്പോൾ പുഴയിൽ ചാടി രക്ഷപ്പെടുകയായിരുന്നു‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top