31 October Saturday

കോൺഗ്രസ്‌ നേതാവിന്റെ തിരോധാനത്തിന് പിറകെ കോടിയുടെ തട്ടിപ്പ് പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020
പാവറട്ടി
കോൺഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയും ചവക്കാട് താലൂക്ക് റൂറൽ ഹൗസിങ് സഹകരണ സംഘം പ്രസിഡന്റുമായ ഷാജഹാൻ പെരുവല്ലൂരിന്റെ തിരോധാനത്തിന് പിറകെ  തട്ടിപ്പിന്റെ കഥകൾ ചുരുളഴിയുന്നു. ഏപ്രിൽ 15 നാണ് ഷാജഹാൻ വീട്ടിൽനിന്നും പോയത്‌.  തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും ബന്ധുക്കളും. എന്നാൽ ഫോണിലും  ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോഴാണ്‌  സഹോദരൻ  അമ്പലത്ത് അബ്ദുൾ ലത്തീഫ്‌ ഒരാഴ്ച മുമ്പ്‌  പാവറട്ടി പൊലീസിൽ പരാതി നൽകിയത്.  
ഇതിന് പിറകെ ഷാജഹാൻ പ്രസിഡന്റായ ഹൗസിങ്‌  സഹകരണ സംഘത്തിലെ  അഴിമതിയും പുറത്തുവന്നു. ഇല്ലാത്ത ഒഴിവിലേക്ക് ജീവനക്കാരെ നിയമിക്കുന്നുവെന്ന വ്യാജേന ഒരു കോടി രൂപ പലരിൽനിന്ന് തട്ടിച്ചെന്നൊണ്‌ ഇയാൾക്കെതിരെ പരാതി ഉയർന്നിരിക്കുന്നത്. അന്തിക്കാട്, അരിമ്പൂർ, കണ്ടാണശേരി, മമ്മിയൂർ, പാവറട്ടി, ചാവക്കാട് എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗാർഥികളാണ് തട്ടിപ്പിനിരയായത്. എന്നാൽ അരിമ്പൂർ കൈപ്പിള്ളി സ്വദേശി കണിയത്ത് കിഷോർ മാത്രമാണ്  പാവറട്ടി പൊലീസിൽ പരാതി നൽകിയത്. 
ക്ലർക്ക്  ഒഴിവിലേക്കെന്ന പേരിൽ പരീക്ഷയും ഇന്റർവ്യൂവും നടത്തി സംസ്ഥാന സഹകരണ ഫെഡറേഷന്റെ ലെറ്റർ പാഡിൽ വ്യാജ നിയമന ഉത്തരവ് നൽകിയെന്നും  പറയുന്നു. 
കോവിഡ്‌  പ്രൊട്ടോകോൾ ഉള്ളതിനാൽ അമ്പത് ശതമാനം ജീവനക്കാരെ മാത്രമെ നിയമിക്കാവൂവെന്ന് തെറ്റിധരിപ്പിച്ച് നിയമിച്ചവരെ വീട്ടിലിരുത്തി രണ്ട് മാസത്തെ ശമ്പളം നൽകിയതായും പരാതിയിലുണ്ട്‌.  പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top