14 August Friday

എസ്‌എഫ്‌ഐ ധര്‍ണ നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

എസ്‌എഫ്‌ഐ തൃശൂർ ഏരിയ കമ്മിറ്റി പടിഞ്ഞാറെകോട്ട പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ പ്രതിഷേധസമരം കേന്ദ്രകമ്മിറ്റി അംഗം വി പി ശരത്ത്പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ

ഇന്ധനവില വർധിപ്പിച്ച്‌ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ പെട്രോൾ പമ്പുകൾക്ക്‌ മുന്നിൽ പ്രതിഷേധ ധർണ നടത്തി. കോവിഡ് കാലത്ത് ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്‌. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്ഓയിലിന് തുടർച്ചയായി വിലയിടിയുകയാണ്‌. 
ഇതിനിടെയാണ്‌ കേന്ദ്ര സർക്കാരിന്റെ പകൽക്കൊള്ള. തുടർച്ചയായി 20–-ാമത്തെ ദിവസമാണ്‌ പെട്രോൾ വില വർധിപ്പിക്കുന്നത്‌. ജില്ലയിൽ 52 പെട്രോൾ പമ്പുകൾക്ക്‌ മുന്നിൽ പ്രതിഷേധം നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സമരം. തൃശൂരിൽ പടിഞ്ഞാറേകോട്ട പെട്രോൾ പമ്പിന്‌ മുന്നിൽ എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം വി പി ശരത്ത്‌ പ്രസാദ്‌ ഉദ്ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി സി എസ്‌ സംഗീത്‌ എസ്‌എൻപുരത്തും ജില്ലാ പ്രസിഡന്റ്‌ ജാസിർ ഇക്‌ബാൽ  കൊടുങ്ങല്ലൂരിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നിധിൻ പുല്ലൻ ചാലക്കുടിയിലും മൃദുല ദേവാനന്ദൻ പുഴയ്‌ക്കലും റെജീല ജയൻ മണ്ണുത്തിയിലും ഉദ്ഘാടനം ചെയ്‌തു.
ചാലക്കുടി
എസ്എഫ്ഐ ചാലക്കുടി ഏരിയ  കമ്മിറ്റിയുടെ  നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് നടന്ന സമരം സംസ്ഥാന കമ്മിറ്റിയംഗം നിഥിൻ പുല്ലൻ ഉദ്ഘാടനം ചെയ്തു. സി എച്ച് അജ്മൽ അധ്യക്ഷനായി. സി എച്ച് അഫ്സൽ, ആനന്ദ് പോൾ എനിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top