പഴയന്നൂർ
കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. തൃശൂർ ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെയും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ വികസനോത്സവം –-2023 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാ-കായിക -സാംസ്‌കാരിക വിഷയങ്ങളിൽ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി അവധിക്കാലം ഉത്സവമാക്കി മാറ്റാനാണ് വികസനോത്സവം കൊണ്ട് ലക്ഷ്യമിടുന്നത്. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി പ്രശാന്തി, സ്ഥിരം സമിതി അധ്യക്ഷരായ കെ പി ശ്രീജയന്‍, എം വി സുചിത്ര, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ലിസ ജെ മങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ ഇ ഗോവിന്ദന്‍, ഗീത രാധാകൃഷ്ണന്‍, എന്‍ ആശാദേവി, സിന്ധു സുരേഷ്, ലതാ സാനു, ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ടി എന്‍ ഉമ, ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസര്‍ എ രജനി, ബിഡിഒ എ ഗണേഷ് എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..