തൃശൂർ
ജില്ലാ പഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതിയും 2022-–-23 വാർഷിക പദ്ധതിയും രൂപീകരിക്കുന്നതിനായുള്ള വികസന സെമിനാർ പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, വികസന സ്ഥിരം സമിതി അധ്യക്ഷ കെ എസ് ജയ, സ്ഥിരം സമിതി അധ്യക്ഷരായ ലത ചന്ദ്രൻ, എ വി വല്ലഭൻ, പി എം അഹമ്മദ്, സി ചന്ദ്രബാബു, കെ ജി തിലകൻ എന്നിവർ സംസാരിച്ചു.
വിരമിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസർ എൻ കെ കുട്ടപ്പൻ, മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഇ രഞ്ജി ജോൺ എന്നിവരെ എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..