11 July Saturday

എഫ്എസ്ഇടിഒ ധർണ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
തൃശൂർ
വിവിധ മുദ്രാവാക്യങ്ങളുന്നയിച്ച്‌ എഫ് എസ് ഇ ടി ഒ  ആഭിമുഖ്യത്തിൽ  ജില്ലയിലെ വിവിധ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. 
തൊഴിലാളി വിരുദ്ധ തൊഴിൽ നിയമഭേദഗതി പിൻവലിക്കുക, സ്വകാര്യ വൽക്കരണ നടപടികൾ ഉപേക്ഷിക്കുക, വിദ്യാഭ്യാസ -സർവീസ് മേഖല സംരക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചായിരുന്നു‌ ധർണകൾ. തൃശൂർ അക്കൗണ്ടന്റ്‌ ജനറൽ ഓഫീസിന് മുന്നിൽ നടന്ന ധർണ  എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഇ നന്ദകുമാർ  ഉദ്ഘാടനം ചെയ്തു. 
യൂണിയൻ ജില്ലാ പ്രസിഡന്റ്‌  പി വരദൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗമായ  പി സുനീഷ്, കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം കെ എം അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്  ഓഫീസിനുമുന്നിൽ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി പി എസ് രഘുനാഥ്  ടി സോളമൻ വില്യംസ്, പി ജി കൃഷ്ണകുമാർ ഇരിങ്ങാലക്കുടയിൽ ആർ എൽ സിന്ധു, കെ പി അനീഷ്, വടക്കാഞ്ചേരിയിൽ പി രാജേഷ്, ജയചന്ദ്രൻ ചേർപ്പിൽ അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു. 27 മുതൽ 29 വരെയാണ് ധർണ. കോവിഡ്  മാർഗ നിർദേശങ്ങൾ പാലിച്ചാണ് ധർണകൾ സംഘടിപ്പിച്ചത്.
പ്രധാന വാർത്തകൾ
 Top