26 January Wednesday

ചെമ്പൈ സംഗീതോത്സവം 29 മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021
ഗുരുവായൂർ 
ഗുരുവായൂർ ഏകാദശിയുടെ ഭാ​ഗമായുള്ള   ചെമ്പൈ സംഗീതോത്സവത്തിന് തിങ്കളാഴ്ച തുടക്കമാകും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വൈകിട്ട് 6.30ന്‌   മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.  ചെമ്പൈ പുരസ്കാരം നാഗസ്വരം വിദ്വാൻ തിരുവിഴ ജയശങ്കറിന് മന്ത്രി  സമ്മാനിക്കും. തുടർന്ന്  തിരുവിഴ ജയശങ്കറിന്റെ സംഗീതക്കച്ചേരി നടക്കും.
ദേവസ്വം യു ട്യൂബ് ചാനലിൽ സംഗീതോത്സവം  തൽസമയം കാണാം.  ചെമ്പൈ വൈദ്യനാഥ ഭാഗവതർ  ഏകാദശിയുടെ ഭാഗമായി നടത്തിവന്ന സം​ഗീതാർച്ചനയുടെ സ്മരണാർഥമാണ്   സംഗീതോത്സവം. ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു ചെമ്പൈയുടെ ഭവനത്തിൽനിന്ന്  28ന് ഏറ്റുവാങ്ങി വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തോടെ   29 ന് വൈകിട്ട്  കിഴക്കേ നടയിലെത്തിച്ച്   സംഗീത മണ്ഡപത്തിൽ സ്ഥാപിക്കും. 
ഉദ്ഘാടനശേഷം ചൊവ്വാഴ്ച രാവിലെ മുതൽ തുടർച്ചയായി 15 ദിവസം   സംഗീതക്കച്ചേരികളുണ്ടാകും. പ്രശസ്ത സംഗീതജ്ഞർക്കൊപ്പം രണ്ടായിരത്തോളം സംഗീതോപാസകരും  പങ്കെടുക്കും. വൈകിട്ട് പ്രമുഖരുടെ പ്രത്യേക കച്ചേരികളുമുണ്ടാകും.    ഡിസംബർ 14 നാണ്  ഗുരുവായൂർ ഏകാദശി. ദശമി നാളായ ഡിസംബർ 13ന്  ഗജരാജൻ കേശവൻ അനുസ്മരണം   നടക്കും. ഗജഘോഷയാത്ര, ആനയൂട്ട് എന്നിവയോടെയാണ്  ഗജരാജൻ ഗുരുവായൂർ കേശവനെ അനുസ്മരിക്കുക.  ഏകാദശി ദിവസമായ ഡിസംബർ 14ന്‌ പകൽ രണ്ടിന് അക്ഷരശ്ലോക മത്സരം നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top