24 November Tuesday

480 പേർക്ക്; 723 പേർ രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020

 

തൃശൂർ
ജില്ലയിൽ തിങ്കളാഴ്ച 480 പേർക്ക്‌  കോവിഡ് സ്ഥിരീകരിച്ചു. 479 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. ആറുപേരുടെ ഉറവിടം വ്യക്തമല്ല. 723 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9940 ആണ്. തൃശൂർ സ്വദേശികളായ 115 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.  ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 34,832 പേരിൽ 24,590 പേരാണ്  രോഗമുക്തരായത്.
സമ്പർക്ക ക്ലസ്റ്ററുകൾ: സെന്റ്ട്രൽ പ്രിസൺ  ക്ലസ്റ്റർ വിയ്യൂർ-6, അശ്വിനി  ക്ലസ്റ്റർ ആരോഗ്യപ്രവർത്തകർ-2, ജൂബിലി മിഷൻ  ക്ലസ്റ്റർ ആരോഗ്യപ്രവർത്തകർ-1. മറ്റു സമ്പർക്ക കേസുകൾ: 462. ആരോഗ്യ പ്രവർത്തകർ -2, വിദേശത്തുനിന്ന് എത്തിയവർ- 1. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 45 പുരുഷൻമാരും  25 സ്ത്രീകളും പത്ത് വയസ്സിനു താഴെ 17 ആൺകുട്ടികളും 14 പെൺകുട്ടികളുമുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top