02 December Wednesday
കോവിഡ് മാനദണ്ഡത്തിന്‌ പുല്ലുവില

ഇടിച്ചുകുത്തി കോൺഗ്രസുകാർ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020
ചാലക്കുടി
കോവിഡ് മാനദണ്ഡങ്ങൾ നഗ്നമായി ലംഘിച്ച്‌ കാടുകുറ്റി പഞ്ചായത്തിൽ ഡിസിസി പ്രസിഡന്റിന് സ്വീകരണം. കാടുകുറ്റി സെന്ററിൽ നൂറിലധികം പേർ പങ്കെടുത്ത പൊതുയോഗത്തിലാണ് ഡിസിസി പ്രസിഡന്റിന് സ്വീകരണം നൽകിയത്. 
അഞ്ചിൽ കൂടുതൽ പേർ കൂടാൻ പാടില്ലെന്ന നിയന്ത്രണം മറികടന്ന് സാമൂഹ്യ അകലംപോലും പാലിക്കാതെയാണ് നൂറിലധികം കോൺഗ്രസ്‌ പ്രവർത്തകർ തിങ്ങിക്കൂടിയത്. ഇതിൽ അധികം പേരും മാസ്ക്‌പോലും ധരിച്ചിരുന്നില്ല. ചാലക്കുടി അതിർത്തിയിൽ രോഗവ്യാപനം തീവ്രമായ സാഹചര്യത്തിലാണ് എല്ലാ കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ച്‌ കോൺഗ്രസ്‌ പരിപാടി നടന്നത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും നടപടി സ്വീകരിക്കാൻ വിമുഖത കാണിച്ചെന്നും പരാതിയുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top