16 October Saturday

ഇന്ന്‌ ജില്ല 
നിശ്ചലമാകും

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021
തൃശൂർ
കർഷകരുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തിങ്കളാഴ്‌ച നടത്തുന്ന ഭാരത്‌ ബന്ദിൽ ജില്ല സ്‌തംഭിക്കും. ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ മോട്ടോർ വാഹന തൊഴിലാളികളും പണിമുടക്കും. 
സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും സഹകരണ ജീവനക്കാരും വ്യാപാരികളും കർഷക  ത്തൊഴിലാളികളും ചുമട്ടു തൊഴിലാളികളും ഉൾപ്പെടെയുള്ളവർ ഹർത്താലിൽ അണിനിരക്കും. 
ഹർത്താലിന്റെ ഭാഗമായി സംയുക്ത കർഷക സമിതി തൃശൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ  -പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി. കോർപറേഷൻ ഓഫീസിന്‌ മുന്നിൽ നടത്തിയ യോഗം കർഷക സംഘം ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. കർഷക സംഘം ഏരിയ പ്രസിഡന്റ്‌ എം ശിവശങ്കരൻ അധ്യക്ഷനായി.  ഷാജി കുണ്ടോളി (കിസാൻ സഭ), വി ആർ പുഷ്‌പാകരൻ (നാഷണലിസ്റ്റ്‌ കർഷക കോൺഗ്രസ്‌), പ്രൊഫ. എ എം കൃഷ്‌ണൻ (കർഷക സംഘം) എന്നിവർ സംസാരിച്ചു. 
ഹർത്താൽ ദിനമായ തിങ്കളാഴ്‌ച രാവിലെ പത്തിന്‌  കോർപറേഷൻ ഓഫീസിന്‌ മുന്നിൽ സംയുക്ത കർഷക സമിതി നേതൃത്വത്തിൽ പൊതുയോഗം നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top