31 October Saturday

കളക്ഷൻ ഏജന്റുമാർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

 

തൃശൂർ
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള ബാങ്ക്‌ കളക്ഷൻ ലോൺ–-ഏജന്റ്‌  ഡിപ്പോസിറ്റ്‌ കളക്‌ടേഴ്‌സ്‌ യൂണിയൻ(സിഐടിയു)നേതൃത്വത്തിൽ കളക്ഷൻ ഏജന്റുമാർ കേരള ബാങ്ക്‌ റീജണൽ ഓഫീസിന്‌ മുന്നിൽ ധർണ നടത്തി.   സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ പ്രസിഡന്റ്‌ കെ രാഗേഷ്‌‌ അധ്യക്ഷനായി. ചാലക്കുടിയിൽ സിഐടിയു ഏരിയ സെക്രട്ടറി കെ എസ്‌ അശോകൻ ഉദ്‌ഘാടനം ചെയ്‌തു. വർഗീസ്‌ അധ്യക്ഷനായി. 
കുന്നംകുളത്ത്‌ സിഐടിയു കേന്ദ്ര കമ്മിറ്റിയംഗം കെ എഫ്‌ ഡേവിസ്‌ ഉദ്‌ഘാടനം ചെയ്‌തു. എം എം മിനി അധ്യക്ഷയായി. വടക്കാഞ്ചേരിയിൽ ബിനോയ്‌ ഉദ്‌ഘാടനം ചെയ്‌തു. സന്തോഷ്‌ അധ്യക്ഷനായി.  കൊടുങ്ങല്ലൂരിൽ സിഐടിയു ഏരിയ പ്രസിഡന്റ്‌ മുസ്‌താഖ്‌ അലി ഉദ്‌ഘാടനം ചെയ്‌തു.  തൃപ്രയാറിൽ ഏരിയ സെക്രട്ടറി ഐ കെ വിഷ്‌ണുദാസ്‌ ഉദ്‌ഘാടനം ചെയ്‌തു.  ടി പി  പ്രേംലാൽ അധ്യക്ഷനായി. 
തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക, നിയമന–-വേതന വ്യവസ്ഥകൾ സംസ്ഥാനത്ത് ‌എല്ലായിടത്തും ഒരുപോലെ നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top