08 August Saturday

പെരിങ്ങോട്ടുകരയിൽ വീണ്ടും സംഘർഷാവസ്ഥ

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

 അന്തിക്കാട്

 ചേരി തിരിഞ്ഞുള്ള ആക്രമണംമൂലം പെരിങ്ങോട്ടുകരയിൽ വീണ്ടും സംഘർഷാവസ്ഥ.  നിരവധി മോഷണക്കേസുകളിലെ പ്രതി  കായിക്കുരു രാഗേഷിന്റെ വീട് എതിർസംഘം അടിച്ചുതകർത്തു.   പെരിങ്ങോട്ടുകരയിൽ   ബുധനാഴ്ച രാത്രി പത്തിന്  നിജിത്ത് എന്നയാളെ ചിലർ   മാരകായുധമുപയോഗിച്ച് ആക്രമിക്കുന്നതോടെയാണ് തുടക്കം.   വടിവാളുകൊണ്ടുള്ള വെട്ടിൽ നിജിത്തിന് പരിക്കേറ്റ് വലപ്പാട് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.  തുടർന്നാണ് കായിക്കുരു രാഗേഷിന്റെ വീടാക്രമണമുണ്ടായത്.   ചെമ്മാപ്പിള്ളി പ്രദിൻ വധക്കേസിലെ പ്രതികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
38 വയസ്സിനുള്ളിൽ അമ്പതോളം കേസിൽ പ്രതിയാണ് കായ്‌‌ക്കുരു രാഗേഷ്.  
ഈയടുത്ത് പണയ സ്വർണം തിരിച്ചെടുക്കാനെന്ന വ്യാജേന കോഴിക്കോടുള്ള ജ്വല്ലറി ജീവനക്കാരനെ വിളിച്ചുവരുത്തി കുണ്ടോളിക്കടവിൽ  കത്തികാട്ടി ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപ അപഹരിച്ച കേസിലും ചിറയ്ക്കൽ ബാറിലെ മാനേജരെ ആക്രമിച്ച് പണം തട്ടിയ കേസിലും ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയിരിക്കുകയാണ് ഇയാൾ. വിവിധ സ്റ്റേഷനുകളിലായി കഞ്ചാവ്, കൊലപാതകശ്രമം, പിടിച്ചുപറി, ക്വട്ടേഷൻ തുടങ്ങി കേസുകളുടെ നീണ്ടനിരയാണ് ഇയാളുടെ പേരിൽ. 
ഗുണ്ടാസംഘങ്ങൾ തമ്മിൽ ചേരിതിരിഞ്ഞുള്ള ആക്രമണം മൂലം അന്തിക്കാട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ സംഘർഷാവസ്ഥ പതിവാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top