11 July Saturday
പ്ലസ് വൺ, പ്ലസ് ടു പരീക്ഷ ഇന്നാരംഭിക്കും

പരീക്ഷയ്‌ക്കുമുമ്പേ ‘കോവിഡ്‌ ഇന്റർവ്യൂ’

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

പരീക്ഷാപ്പനിയല്ല വില്ലടം ഗവ. എച്ച്‌എസ്‌എസിൽ എസ്‌എസ്‌എൽസി പരീക്ഷക്കെത്തിയ കുട്ടികളെ തെർമോ സ്‌കാനർ ഉപയോഗിച്ച്‌ പരിശോധിക്കുന്നു

തൃശൂർ
രണ്ടു മാസം മുമ്പുണ്ടായിരുന്ന  പരീക്ഷാ അന്തരീക്ഷം മാറി.  പരീക്ഷക്കുമുമ്പേ  വരിയായി നിർത്തി ചോദ്യങ്ങളും ഉത്തരങ്ങളുമടങ്ങിയ ‘ഇന്റർവ്യൂവും  വൈവയും’. ഇതിൽ പാസായാണ്‌ കോവിഡ്‌ കാലത്തെ എസ്‌എസ്‌എൽസി  പരീക്ഷ എഴുതാനായത്.‌  പലർക്കും അൽപ്പം അമ്പരപ്പുണ്ടായെങ്കിലും പിന്നീട്‌  കൗതുകമായി.   ആദ്യകടമ്പ വിജയിച്ചതോടെ  ഉത്സാഹം ആവേശമായി.
കോവിഡ് മാനദണ്ഡം പാലിച്ചാണ് ഓരോ പരീക്ഷാ കേന്ദ്രവും ക്രമീകരിച്ചിരുന്നത്. കർശന നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസിന്റേയും ആരോഗ്യ പ്രവർത്തകരുടേയും സാന്നിധ്യവും വിദ്യാർഥികൾക്ക്‌ പുതുമയുള്ളതായി.  സ്‌കൂളുകളിലേക്ക് ഒരു പ്രവേശനമാർഗം മാത്രമായിരുന്നു ഒരുക്കിയിരുന്നത്‌. സ്‌കൂളിൽ പ്രവേശിച്ച ഉടൻ സാനിറ്റൈസ് നൽകി കൈകൾ അണുവിമുക്തമാക്കി. അകലം പാലിച്ച്‌ വരാന്തയിൽ വരി നിർത്തി. തെർമൽ സ്‌കാനർ ഉപയോഗിച്ച് വിദ്യാർഥികളുടെ ശരീരോഷ്മാവ് പരിശോധിച്ചു. മാസ്‌കും പരീക്ഷാ ഹാളിൽ പാലിക്കേണ്ട നിബന്ധനകളും അടങ്ങിയ ലഘുലേഖയും നൽകിയാണ്‌ പരീക്ഷാ ഹാളിൽ  എത്തിച്ചത്‌. എല്ലാവരേയും സമയം നോക്കാതെ തന്നെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിച്ചു. കോവിഡിന്റെയും ലോക്ക്‌ ഡൗണിന്റെയും പശ്ചാത്തലത്തിൽ മാറ്റിവച്ച എസ്എസ്എസ് എൽസി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ ചൊവ്വാഴ്‌ചയാണ്‌ പുനരാരംഭിച്ചത്‌. 
രണ്ട് മാസത്തെ കാത്തിരിപ്പിനുശേഷം ജില്ലയിൽ 35,319 വിദ്യാർഥികളാണ് പരീക്ഷാഹാളിലെത്തിയത്. പകൽ 1.30 മുതൽ വൈകിട്ട് നാലുവരെയായിരുന്നു എസ്‌എസ്‌എൽസി പരീക്ഷ. ജില്ലയിൽ 259 പരീക്ഷാകേന്ദ്രങ്ങളാണ്   ഒരുക്കിയിരുന്നത്‌.   ഹാളിൽ 20 കുട്ടികൾ എന്ന നിലയാക്കായിരുന്നു ക്രമീകരണം. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒന്നരമീറ്റർ ഇടവിട്ടാണ് ഇരിപ്പിടം ക്രമീകരിച്ചത്‌.   എല്ലാ സ്‌കൂളുകളും  അണുവിമുക്തമാക്കിയിരുന്നു. ജില്ലാ പഞ്ചായത്തിന്റെയും സമഗ്ര ശിക്ഷ കേരളയുടെയും നേതൃത്വത്തിൽ  കുട്ടികൾക്കായി 5,40,000 മാസ്‌ക്കുകൾ ഒരുക്കിയിട്ടുണ്ട്‌. കെഎസ്‌ആർടിസി ബസ്‌ പ്രത്യേകം സർവീസ്‌ നടത്തി. ബുധൻ, വ്യാഴം ദിവസങ്ങളിലായി ഫിസിക്സ്, കെമിസ്ട്രി  പരീക്ഷ നടക്കും. പ്ലസ് വൺ, പ്ലസ് ടു പരീക്ഷ ബുധനാഴ്ച ആരംഭിക്കും.  
 ജില്ലയിൽ 69,000 വിദ്യാർഥികൾ പരീക്ഷയെഴുതും.  ബുധനാഴ്ച പ്ലസ് വൺ വിഭാഗത്തിൽ മ്യൂസിക്, അക്കൗണ്ടൻസി, ജോഗ്രഫി, സോഷ്യൽ വർക്ക്, സംസ്‌കൃത സാഹിത്യം എന്നിങ്ങനെയും പ്ലസ്ടു വിഭാഗത്തിൽ ബയോളജി, ജിയോളജി, സംസ്‌കൃതസാഹിത്യം, ഇലക്‌ട്രോണിക്‌സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ്, പാർട്ട് മൂന്ന് ലാംഗ്വേജസ് എന്നീ വിഷയങ്ങളിലുമായാണ് നടക്കുക. 
28ന് ബിസിനസ് സ്റ്റഡീസ് അടക്കം നാല് പരീക്ഷയും, 29ന് ഹിസ്റ്ററി അടക്കം അഞ്ച് പരീക്ഷയും  30ന് കണക്ക് അടക്കം മൂന്ന് പരീക്ഷയുമാണ് നടക്കുക.
പ്രധാന വാർത്തകൾ
 Top