08 July Wednesday
4 പേർക്കുകൂടി കോവിഡ്

കൈവിടരുത്‌ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

തൃശൂർ

മൂന്നുനാൾ കോവിഡ്‌ പോസിറ്റീവില്ലാതെ ആശ്വാസത്തിലായിരുന്ന  ജില്ലയിൽ ചൊവ്വാഴ്‌ച നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20 ആയി. കഴിഞ്ഞ 23 ന് ദുബായിൽ നിന്നെത്തിയെ ചാവക്കാട് സ്വദേശികളായ 32 കാരനും 28 കാരിക്കും  24ന് അബുദാബിയിൽ നിന്നെത്തിയ പഴയന്നൂർ സ്വദേശിയായ 42 കാരനും വിദേശത്ത് നിന്ന് തന്നെ തിരിച്ചെത്തിയ 45കാരനായ തളിക്കുളം സ്വദേശിക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌.
ദുബായിൽ നിന്നെത്തിയവർ കോഴിക്കോട് എംവിആർ ക്യാൻസർ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ്.  മറ്റുരണ്ടുപേരും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി   വീടുകളിൽ 9657 പേരും ആശുപത്രികളിൽ 49 പേരും ഉൾപ്പെടെ 9706 പേരാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച  നിരീക്ഷണത്തിന്റെ ഭാഗമായി ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേരെ ഡിസ്ചാർജ്‌ ചെയ്തു.
ചൊവ്വാഴ്ച  അയച്ച 73 സാമ്പിളുകൾ ഉൾപ്പെടെ ഇതുവരെ 2002 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.  1904 സാമ്പിളുകളുടെ ഫലം വന്നു. 98 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 524 ആളുകളുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു.
375 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്.  
ശക്തൻ പച്ചക്കറി മാർക്കറ്റ്‌,  മത്സ്യച്ചന്ത,  പഴം  മാർക്കറ്റ്‌ ചരക്ക്  എന്നിവിടങ്ങളിൽ ഡ്രൈവർമാരെയും മറ്റുളളവരുമായി  2096 പേരെ സ്‌ക്രീൻ ചെയ്തു. ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മണലൂർ മേഖലയിൽ ഉറവിട നശീകരണം നടപ്പിലാക്കി.
പ്രധാന വാർത്തകൾ
 Top