27 January Friday

ബൈക്ക് മോഷ്ടാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022
കൊടുങ്ങല്ലൂർ
 ബൈക്ക് മോഷണക്കേസുകളിലെ പ്രതികൾ പിടിയിൽ. കോതപറമ്പ് സ്വദേശികളായ വടക്കൻ വീട്ടിൽ ആഷിക്ക്, പെരിങ്ങാട്ട് വിഷ്ണുദാസ് എന്നിവരെയാണ് കൊടുങ്ങല്ലൂർ എസ് എച്ച് ഒ ഇ ആർ  ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. ചന്തപ്പുര    പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുള്ള  ബാറിന്റെ പാർക്കിങ്‌ ഏരിയയിൽ നിന്നും പൾസർ ബൈക്ക് മോഷണം നടത്തിയ കേസിലാണ് അറസ്റ്റ് . വിഷ്ണുദാസ് കൊടുങ്ങല്ലൂർ മുരളി വർക്ക് ഷോപ്പിന് സമീപത്തുള്ള എ ടി എം  കവർച്ച നടത്തിയ കേസിലും കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ  രണ്ട് ബൈക്ക് മോഷണക്കേസുകളിലും പ്രതിയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top