20 October Wednesday

ലെെംഗികാതിക്രമം: യുവാവ്‌ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

 ചാലക്കുടി

ആൺകുട്ടികളെ  ലെെംഗികാതിക്രമത്തിന്  ഇരയാക്കിയ കേസിലെ പ്രതിയെ ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തു. മേലൂർ കൂവക്കാട്ടുകുന്ന് സ്വദേശി പേരുക്കുടി വീട്ടിൽ വിവേക്(36)ആണ് അറസ്റ്റിലായത്.   പീഡനത്തിനിരയായ വിദ്യാർഥികളുടെ മാതാപിതാക്കൾ നല്കിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. 
കുട്ടികളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടതിനെത്തുടർന്ന് മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡനവിവരം അറിഞ്ഞത്.  2005ൽ വാഹനയാത്രികരെ മുളകുപൊടിയെറിഞ്ഞും ഇരുമ്പുവടികൊണ്ടടിച്ചും കവർച്ച നടത്തിയ കേസിലും 2009ൽ ദേശീയപാത കൊരട്ടി-കോട്ടമുറിയിൽ പുലർച്ചെ അപകടത്തിൽപ്പെട്ട കാർ യാത്രികരെ ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസിലും ഇയാൾ പ്രതിയാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top