കൊടുങ്ങല്ലൂര്‍ > നിരോധിക്കപ്പെട്ട പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് വള്ളക്കാര്‍ തടഞ്ഞു. വല പിടിച്ചെടുത്ത് ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. അഴീക്കോട് മുനയ്ക്കലില്‍നിന്ന് പത്ത് നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ ബോട്ടുകാരാണ് നിരോധിത പെലാജിക്വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയത്. വിവരമറിഞ്ഞ് വള്ളക്കര്‍ എത്തി. ഇതോടെ രണ്ടുലക്ഷം രൂപ വിലവരുന്ന വല ഉപേക്ഷിച്ച് ബോട്ടുകാര്‍ ആഴക്കടലിലേക്ക് പോയി. കടല്‍ അരിച്ചുപെറുക്കിയെടുക്കുന്ന വലയായ പെലാജിക് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് കാരണം ആലപ്പുഴയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വള്ളക്കാര്‍ ബോട്ടുകാര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് മുനമ്പത്തേക്ക്് ബോട്ടുകാര്‍ വലയുമായി വന്നത്. പെലാജിക്വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതുമൂലം ബോട്ടുകാരും വള്ളക്കാരും തമ്മില്‍ മുമ്പ് സംഘര്‍ഷത്തിലെത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..