07 April Tuesday

വിശപ്പകറ്റി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
ഏങ്ങണ്ടിയൂർ
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ ഭാഗമായി വഴിയോരത്ത് അലഞ്ഞുനടക്കുന്നവർക്കും  വഴിയാത്രക്കാർക്കും ഭക്ഷണം വിതരണം ചെയ്ത് സിപിഐ എം ലോക്കൽ കമ്മിറ്റി. സിപിഐ എം കുണ്ടലിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൊതിച്ചോറ് വിതരണം ആരംഭിച്ചത്. 
ചേറ്റുവ എംഇഎസ് സെന്ററിൽ ഏങ്ങണ്ടിയൂർ കർഷക സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എം എ  ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു. 
ലോക്കൽ സെക്രട്ടറി കെ ആർ രാജേഷ്, ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ ആർ സാംബശിവൻ, എസ് എ നവാസ്, ഇ രണദേവ്, ബ്രാഞ്ച് സെക്രട്ടറി ബദറുദ്ദീൻ, ആർ എ സൈഫുള്ള എന്നിവർ പങ്കെടുത്തു. ലോക്ക് ഡൗൺ സമയം അവസാനിക്കുന്നതുവരെ എല്ലാ ദിവസവും പൊതിച്ചോറ് വിതരണം ചെയ്യാനാണ് തീരുമാനം.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top