ഗ്രൂപ്പ് ‘കോക്കസി’ലും അക്കര
കോൺഗ്രസ് ഗ്രൂപ്പുകളിയിലും അനിൽ അക്കര എംഎൽഎ നടത്തുന്നത് ‘തുരപ്പൻ’ പണിയെന്ന് ആക്ഷേപം. ഡിസിസി പ്രസിഡന്റിനെതിരെ കെ പി വശ്വനാഥൻ ആഞ്ഞടിച്ച സാഹചര്യത്തിലാണ് ജില്ലയിലെ പാർട്ടിയെ ‘നയിക്കുന്ന’ മൂന്നു പേർക്കെതിരെ ആക്ഷേപം ശക്തമായത്. വടക്കാഞ്ചേരിയിൽ കഷ്ടിച്ച് കടന്നു കൂടിയ ശേഷം പാവപ്പെട്ടവരുടെ വീടടക്കം വികസന പ്രവർത്തനത്തിന് തുരങ്കം വച്ച എംഎൽഎ എന്ന ‘ഖ്യാതി’ അക്കരക്ക് ഇപ്പോൾ തന്നെയുണ്ട്. സ്വന്തം പാർട്ടിയിലെ യോഗ്യരായ സ്ഥാനാർഥികളെ തള്ളാൻ നേതൃത്വം നൽകിയെന്നാണ് ഇപ്പോൾ പുറത്തുവന്ന ആക്ഷേപം.
എം പി വിൻസെന്റ്, ടി എൻ പ്രതാപൻ, അനിൽ അക്കര എന്നിവരുടെ കോക്കസ് എ ഗ്രൂപ്പ് നേതാക്കളെ തെരഞ്ഞുപിടിച്ച് ഒതുക്കുന്നുവെന്നാണ് നേതാക്കൾ പരാതിപ്പെടുന്നത്.
ഐ ഗ്രൂപ്പിന്റെ മേധാവിത്വം കാണിക്കാൻ ഗ്രൂപ്പ് തിരിച്ചുള്ള സ്ഥാനാർഥി ലിസ്റ്റ് കെ പി വശ്വനാഥൻ മാധ്യമങ്ങൾക്ക് കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..