തൃശൂർ
തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥിനിർണയത്തിൽ ഡിസിസി പ്രസിഡന്റ് എം പി വിൻസെന്റിനെതിെരെ ആഞ്ഞടിച്ച് മുതിർന്നനേതാവ് കെ പി വിശ്വനാഥൻ. ‘ഇത്ര മോശം പ്രസിഡന്റ് വേറെയുണ്ടായിട്ടില്ല. പ്രലോഭനങ്ങൾക്ക് വഴങ്ങിയാണ് സ്ഥാനാർഥിനിർണയം നടത്തിയത്’. വിശ്വനാഥൻ മാധ്യമങ്ങളോട് പറഞ്ഞു.
വിമതരെല്ലാം പടിക്കു പുറത്തെന്ന ഡിസിസി പ്രസിഡന്റിന്റെ താക്കീതിനു പിന്നാലെയാണ് വിശ്വനാഥന്റെ പരസ്യ വിമർശനം.
ജില്ലാ യോഗങ്ങളിൽ തീരുമാനിച്ച സ്ഥാനാർഥികളല്ല അന്തിമപ്പട്ടികയിൽ വന്നത്. ഒരു വിഭാഗത്തെ മുഴുവനായി തള്ളി. എ ഗ്രൂപ്പിന്റെ പല സീറ്റുകളും നഷ്ടപ്പെട്ടു.
ജില്ലയിലെ മുതിർന്ന നേതാക്കളോട്പോലും കൂടിയാലോചിക്കുന്നില്ല. തന്നോട് സംസാരിക്കാൻപോലും ഡിസിസി പ്രസിഡന്റ് തയ്യാറായില്ല.
വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കെപിസിസിയോട് ആവശ്യപ്പെടുമെന്നും വിശ്വനാഥൻ പറഞ്ഞു. സീറ്റുവിൽപ്പനയിൽ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരും പ്രതിഷേധിച്ചിരുന്നു.
പരക്കെ വിമത സ്ഥാനാർഥികളും രംഗത്തുണ്ട്.
അതേസമയം, കെ പി വിശ്വനാഥൻ പറഞ്ഞിൽ കഴമ്പില്ലെന്നും വിജയസാധ്യത മാത്രമാണ് സ്ഥാനാർഥിനിർണയത്തിൽ മാനദണ്ഡമാക്കിയതെന്ന് എം പി വിൻസെന്റ് പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..