23 October Friday
ദേശീയപാത നിര്‍മാണ സ്തംഭനം, ടോൾ കൊള്ള

100 കേന്ദ്രങ്ങളില്‍ നാളെ ഡിവൈഎഫ്ഐ പ്രതിഷേധജ്വാല

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020
 
തൃശൂർ
അങ്കമാലി–- മണ്ണുത്തി–- വടക്കഞ്ചേരി ദേശീയപാത നിർമാണ സ്തംഭനത്തിനും ടോൾകൊള്ളയ്ക്കുമെതിരെ ശനിയാഴ്ച ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധജ്വാല തെളിയിക്കും.  
ദേശീയപാതയിൽ ജില്ലാതിർത്തിയായ പൊങ്ങംമുതൽ വാണിയംപാറവരെ നൂറ് കേന്ദ്രങ്ങളിൽ  വൈകിട്ട് 6.30നാണ്  പ്രതിഷേധജ്വാല തെളിയിക്കുക.  സമരത്തിനു മുന്നോടിയായി ദേശീയപാതയിൽ വിവിധ കേന്ദ്രങ്ങളിൽ പൊതുയോഗവും സംഘടിപ്പിക്കും. 
നിർമാണ കരാർ കമ്പനിയുടെ ഓഫീസും മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്.  കെഎംസി നിർമാണ കരാർ ഏറ്റെടുത്തതുമുതൽ 320 അപകടമരണങ്ങളും ആയിരക്കണക്കിന് അപകടങ്ങളുമാണ്‌ പാതയിലുണ്ടായത്‌. 
മണ്ണുത്തി–- അങ്കമാലി ദേശീയ പാതയുമായി ബന്ധപ്പെട്ട് എംഒയു പ്രകാരമുള്ള നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കപ്പെടാതെ അന്യായ ടോൾപിരിവാണ് ഇവിടെ നടത്തുന്നത്. കേവലം, 70ശതമാനം പണിമാത്രം പൂർത്തീകരിച്ച് ടോൾപ്പിരിവ് തുടങ്ങി എട്ടു വർഷം പിന്നിട്ടിട്ടും അവശേഷിക്കുന്ന പണി പൂർത്തീകരിക്കാൻ കമ്പനി തയ്യാറായിട്ടില്ല. 
ഫാസ്ടാഗിന്റെ പേരിലും യാത്രക്കാരെ ചൂഷണം ചെയ്യുന്നു. ഈ ദുരവസ്ഥകണ്ടിട്ടും ചെറുവിരലനക്കാതെ ഇരിക്കുകയാണ് ദേശീയപാത അതോറിറ്റിയും.   ഈ വിഷയങ്ങൾ ഏറ്റെടുത്താണ് ഡിവൈഎഫ്ഐ പ്രതിഷേധജ്വാല തീർക്കുന്നത്. 
പ്രതിഷേധജ്വാലയും പൊതുയോഗവും വിജയിപ്പിക്കാൻ മുഴുവൻ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top