24 September Friday

റോഡ് ഒലിച്ചുപോയി; അന്തര്‍ സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചു

സ്വന്തം ലേഖകൻUpdated: Sunday Jul 25, 2021

പത്തടിപ്പാലത്തിന് സമീപം ശാന്തന്‍പാറ ഭാഗത്ത് കലുങ്ക് ഇടിഞ്ഞ നിലയിൽ

ചാലക്കുടി
കനത്ത മഴയിൽ റോഡ് ഒലിച്ചുപോയതോടെ അന്തർ സംസ്ഥാന പാതയിലെ ഗതാഗതം സ്തംഭിച്ചു. റോഡിന്റെ ഒരുഭാഗം അപകടാവസ്ഥയിലാണിപ്പോൾ. പത്തടിപ്പാലത്തിന് സമീപം ശാന്തൻപാറ ഭാഗത്താണ് കലുങ്കിടിഞ്ഞ് റോഡ് ഒലിച്ചുപോയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.  
മലക്കപ്പാറയിൽനിന്നും ചാലക്കുടിയിലേക്ക് വരികയായിരുന്ന ചരക്ക് ലോറികളും സിവിൽ സപ്ലൈസിന്റെ സഞ്ചരിക്കുന്ന മാവേലി സ്റ്റോർ വാഹനവും മലക്കപ്പാറയിലേക്ക് കഴിഞ്ഞ ദിവസം തിരിച്ചുവിട്ടിരുന്നു. ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് പോയ കെഎസ്ആർടിസി ബസും വനത്തിൽ കുടുങ്ങി. ബസിലുണ്ടായിരുന്ന 12 പേരെ മലക്കപ്പാറ വനംവകുപ്പ് വീടുകളിലെത്തിച്ചിരുന്നു.
പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ബദൽ സംവിധാനം ഒരുക്കാതെ റോഡ് നിർമാണം നടത്താനാവില്ല. റോഡ് തകർന്നത് തോട്ടം മേഖലയിലേയും ആദിവാസി കോളനികളിലേയും കോവിഡ് രോഗികളെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നതിനടക്കം തടസ്സമാകും. അതിനിടെ ശക്തമായ കാറ്റിൽ പുളിയിലപ്പാറയിൽ ശനിയാഴ്ച മൂന്ന് മരങ്ങൾ റോഡിലേക്ക് മറിഞ്ഞുവീണു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top