27 September Monday

പുതുക്കാട്‌ എംഎൽഎ ഓഫീസ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

പുതുക്കാട് എംഎൽഎ ഓഫീസിന്റെ ഉദ്ഘാടനം എ വിജയരാഘവൻ നിർവഹിക്കുന്നു

പുതുക്കാട്‌
കെ കെ രാമചന്ദ്രൻ എംഎൽഎയുടെ  ഓഫീസ്  പുതുക്കാട്‌ തുറന്നു.  സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ  ഉദ്‌ഘാടനം ചെയ്‌തു.    
ജില്ലാ സെക്രട്ടറി എം എം വർഗീസ് അധ്യക്ഷനായി.   ജില്ലാ സെക്രട്ടറിയറ്റംഗം  യു പി ജോസഫ്‌,  ജില്ലാകമ്മിറ്റി അംഗങ്ങളായ  പ്രൊഫ. സി രവീന്ദ്രനാഥ്‌,  പി ആർ വർഗീസ്‌, വി എസ്‌ പ്രിൻസ്‌ (സിപിഐ), ബേബി മാത്യു കാവുങ്ങൽ ( കേരള കോൺഗ്രസ്‌) , രാഘവൻ മുളങ്ങാടൻ( ജനതാദൾ എസ്‌),  കെ എം ബാബുരാജ്‌  ( കോൺഗ്രസ്‌ ) ,  എ നാഗേഷ്‌ ( ബിജെപി ), ഫാ. ഹർഷജൻ പഴയാറ്റിൽ എന്നിവർ സംസാരിച്ചു.  
കെ കെ രാമചന്ദ്രൻ എംഎൽഎ സ്വാഗതവും  ഏരിയ സെക്രട്ടറി  ടി എ രാമകൃഷ്‌ണൻ  നന്ദിയും പറഞ്ഞു. ദേശീയ പാതയിൽ പുതുക്കാട്‌ പഴയ പൊലീസ്‌ സ്‌റ്റേഷനുസമീപത്താണ്‌ ഓഫീസ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top