19 September Sunday

മെസിയുടെ കൂറ്റൻ ചിത്രം കൊടുങ്ങല്ലൂരിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021
കൊടുങ്ങല്ലൂർ
ഇന്ത്യയിലെ ഏറ്റവും വലിയ മെസി ചിത്രം കൊടുങ്ങല്ലൂരിൽ അനാച്ഛാദനം ചെയ്തു. അർജന്റീനയോടും മെസിയോടുമുള്ള കടുത്ത ആരാധനയുടെ പേരിൽ ശ്രദ്ധേയനായ യാദിൽ തന്റെ കെ ടൗൺ റെസ്റ്റോറന്റിനോട് ചേർന്നാണ് മുപ്പതടി ഉയരവും 20 അടി വീതിയുമുള്ള ചിത്രം തീർത്തത്. യുവ ചിത്രകാരൻ റാഷിദ് മെറാക്കിയാണ്  ചിത്രം ഒരുക്കിയത്. അക്രിലിക് എമൽഷൻ ഉപയോഗിച്ച് മൂന്നുദിവസം കൊണ്ടാണ് റാഷിദ് ഈ ചിത്രം തയ്യാറാക്കിയത്. ചിത്രം ടി എൻ പ്രതാപൻ എം പി അനാഛാദനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top