15 August Monday

ഡിവൈഎഫ്ഐ 
യുവജന പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022
കയ്പമംഗലം
ആർഎസ്എസ് ഗൂഢാലോചനയ്‌ക്കു മുന്നിൽ കേരളം കീഴടങ്ങില്ല, മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല, കോൺഗ്രസ്‌–- ബിജെപി-–- ലീഗ് കലാപം അവസാനിപ്പിക്കുക തുടങ്ങിയ  മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ  കയ്പമംഗലം ഈസ്റ്റ്‌ മേഖലാ കമ്മിറ്റി യുവജന പ്രതിരോധം സംഘടിപ്പിച്ചു. കാളമുറി സെന്ററിൽ  ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം കെ എ ഹസ്ഫൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്‌ വി ബി ബിബിൻ അധ്യക്ഷനായി. അറവുശാലയിൽനിന്ന് ആരംഭിച്ച യുവജന റാലി സിപിഐ എം കയ്പമംഗലം ലോക്കൽ  സെക്രട്ടറി ടി വി സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഡിവൈഎഫ്ഐ നാട്ടിക ബ്ലോക്ക് പ്രസിഡന്റ്‌ ടി ജി നിഖിൽ, ബി എസ് ശക്തിധരൻ, കെ ബി ഷിബിൻദാസ്,  പി കെ റഫീഖ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top