തൃശൂർ
എരവിമംഗലത്ത് നവീകരിച്ച സുകുമാർ അഴീക്കോട് സ്മാരകം സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 50 ലക്ഷം രൂപയും എംഎൽഎ ഫണ്ടും ഉപയോഗിച്ചാണ് സ്മാരക നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. റവന്യൂമന്ത്രി കെ രാജൻ അധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് ദിശാബോധവും കാഴ്ച്പ്പാടും നൽകിയ ബഹുമുഖ പ്രതിഭയായിരുന്നു അഴീക്കോടെന്ന് അദ്ദേഹം പറഞ്ഞു. കലക്ടർ ഹരിത വി കുമാർ, വൈശാഖൻ, വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, സെക്രട്ടറി സി പി അബൂബക്കർ, ജനറൽ കൗൺസിൽ അംഗം സി രാവുണ്ണി, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, ജില്ലാ പഞ്ചായത്തംഗം കെ വി സജു, ബിജു ജോസഫ്, പി വി കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..