29 February Saturday
മനുഷ്യ മഹാശൃംഖല വിജയിപ്പിക്കും

കെഎസ്‌ആർടിസി തൊഴിലാളികൾ കുടുംബ സമേതം

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

കെഎസ്‌ആർടിഇഎ (സിഐടിയു) ജില്ലാകൺവൻഷൻ സംസ്ഥാന സെക്രട്ടറി ഹണി ബാലചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ

ജനുവരി 26ന്‌ നടക്കുന്ന മനുഷ്യമഹാശൃംഖലയിൽ ജില്ലയിലെ മുഴുവൻ ട്രാൻസ്‌പോർട്ട്‌ തൊഴിലാളികളും കുടുംബസമേതം പങ്കെടുക്കാൻ കെഎസ്‌ആർടിഇഎ–-സിഐടിയു ജില്ലാകൺവൻഷൻ  തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി ഹണി ബാലചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ലക്ഷ്വറി എസി ബസുകൾക്ക്‌ റൂട്ട്‌പെർമിറ്റ്‌ അനുവദിച്ച്‌ കേന്ദ്രസർക്കാർ ഇറക്കിയിട്ടുള്ള വിജ്ഞാപനത്തിനെതിരെ  മാർച്ച്‌ നാലിന്‌ നടക്കുന്ന രാജ്‌ഭവൻമാർച്ചിലും ജില്ലയിലെ മുഴുവൻ ജീവനക്കാരേയും കുടുംബാംഗങ്ങളേയും പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ജില്ലാപ്രസിഡന്റ്‌ വി എം വിനുമോൻ അധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ സി സുന്ദരൻ സ്വാഗതവും ജില്ലാ ട്രഷറർ ഇ ജി ബിജു നന്ദിയും പറഞ്ഞു. സംസ്ഥാന എക്‌സി. അംഗം പ്രബിൻ പ്രഭാകരൻ സംസാരിച്ചു. 

നിർമാണ

തൊഴിലാളികളും

മാള

ജനുവരി 26ന്‌ നടക്കുന്ന മനുഷ്യമഹാശൃംഖലയിൽ നിർമാണത്തൊഴിലാളികൾ കുടുംബസമേതം പങ്കെടുക്കും. ഏരിയകൺവൻഷൻ പ്രസിഡന്റ്‌ സി എസ്‌ രഘു ഉദ്‌ഘാടനം ചെയ്‌തു. കെ കെ മോഹൻദാസ്‌, സി എൻ ദേവകി, എം എൻ നൗഷാദ്‌, ഐ എൻ ബാബു എന്നിവർ സസോരിച്ചു.

കൊച്ചിൻ ദേവസ്വം ജീവനക്കാരും

തൃശൂർ 

മനുഷ്യ മഹാശൃംഖലയിൽ കൊച്ചിൻ ദേവസ്വം ബോർഡ്‌ ജീവനക്കാരെ കുടുംബസമേതം പങ്കെടുപ്പിക്കാൻ കൊച്ചിൻ ദേവസ്വം എംപ്ലോയീസ്‌ ഓർഗനൈസേഷൻ (സിഡിഇഒ) കേന്ദ്ര എക്സിക്യുട്ടീവ്‌ യോഗം തീരുമാനിച്ചു. പ്രസിഡന്റ്‌ ടി പി  നാരായണൻ അധ്യക്ഷനായി. സെക്രട്ടറി പി വി സജീവ്‌, കെ ഡി ദാമോദരൻ നമ്പൂതിരി, വി മുരളി എന്നിവർ സംസാരിച്ചു.

35000 പേരെ അണിനിരത്തും 

പുതുക്കാട് 

മനുഷ്യ മഹാശ്രംഖലയിൽ പുതുക്കാട് മണ്ഡലം കമ്മിറ്റി 35000 പേരെ അണിനിരത്തുമെന്ന്‌ സംഘാടക സമിതി ഭാരവാഹികളായ പ്രിയനന്ദൻ (ചെയർമാൻ),  ടി എ രാമകൃഷ്ണൻ (കൺവീനർ),   പി ജി മോഹനൻ (ട്രഷറർ) എന്നിവർ അറിയിച്ചു.  

ദേശീയപാതയിൽ ആമ്പല്ലൂർ ശ്രീലക്ഷ്മി തിയറ്റർമുതൽ തെക്കോട്ട് ഉളുമ്പത്ത്കുന്നുവരെയുള്ള 6.8 കിലോ മീറ്റർ ദൂരമാണ്  പുതുക്കാട് മണ്ഡലം  പ്രവർത്തകർ അണിനിരക്കുക.

 
പ്രധാന വാർത്തകൾ
 Top