29 February Saturday

പോട്ട–- -വാഴക്കുന്ന് റോഡ് ബിഎംബിസി ടാറിങ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

പോട്ട- ‐ വാഴക്കുന്ന് റോഡ് ബിഎംബിസി ടാറിങ്‌ നിർമാണോദ്‌ഘാടനം ബി ഡി ദേവസി എംഎല്‍എ നിർവഹിക്കുന്നു

 ചാലക്കുടി

പോട്ട–- -വാഴക്കുന്ന് റോഡ് ബിഎംബിസി ടാറിങ്‌ ആരംഭിച്ചു. വാഴക്കുന്ന് സെന്ററിൽ നടന്ന യോഗത്തിൽ ബി ഡി ദേവസി എംഎൽഎ നിർമാണോദ്‌ഘാടനം നടത്തി. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അധ്യക്ഷയായി. 
വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, കൗൺസിലർമാരായ വി ജെ ജോജു, യു വി മാർട്ടിൻ, വർഗീസ് വാറോക്കി, ബീന ഡേവിസ്, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ വി പി ആന്റോ എന്നിവർ സംസാരിച്ചു. 1.5 കോടി രൂപ 
ചെലവിലാണ് റോഡ് നവീകരിക്കുന്നത്. 50 ലക്ഷം രൂപയുടെ നടപ്പാത നിർമാണവും ഇതോടൊപ്പം നടക്കും.
പ്രധാന വാർത്തകൾ
 Top