തൃശൂർ
പെൺവരയിൽ വിരിഞ്ഞത് ജീവൻ തുടിക്കുന്ന പൈതൃക ചിത്രങ്ങൾ. ലോക പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി കൊല്ലങ്കോട് പൈതൃക മ്യൂസിയത്തിൽ നടന്ന ചിത്രപ്രദർശനമാണ് വർണക്കാഴ്ചയുടെ പെരുമ വിളിച്ചോതിയത്. മിരാക്കി പെൺകൂട്ടായ്മയുടെ നേതൃത്വത്തിലാണ് ചിത്രങ്ങൾ ക്യാൻവാസിലാക്കിയത്.
നാടിന്റെ സംസ്കാരവും പൈതൃകവും പേറുന്ന 30 ചിത്രങ്ങളാണ് കലാസ്വാദകർക്കായി ഒരുങ്ങിയത്. തൃശൂർ പൂര വിളംബരം, ശക്തൻ തമ്പുരാൻ കൊട്ടാരം, പുലികളി, കഥകളിയും തെയ്യം വേഷങ്ങളും, ജൈന ക്ഷേത്രം, കൂത്തമ്പലം, ആറൻമുള തിരുവാഭരണ ഘോഷയാത്ര തുടങ്ങി വൈവിധ്യങ്ങളുടെ നിറക്കൂട്ടുകളുമായാണ് കലാകാരികൾ ചിത്രപ്രദർശനം ഒരുക്കിയത്.
പൈതൃക പഠനം സാധ്യതകളും സമീപനങ്ങളും എന്ന വിഷയത്തിൽ കുന്നംകുളം വിവേകാനന്ദ കോളേജ് അസി. പ്രൊഫ. ഡോ. ആദർശ് ക്ലാസെടുത്തു. തെരഞ്ഞെടുത്ത വിദ്യാർഥികൾക്കായി പോസ്റ്റർ രചനാ മത്സരവും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..