27 January Friday

പുതുക്കാട് കോൺഗ്രസിൽ സസ്പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022
പുതുക്കാട് 
കോണ്‍ഗ്രസ് അളഗപ്പനഗര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ജെന്‍സണ്‍ കണ്ണത്തിനെ ഡിസിസി  സസ്‌പെന്‍ഡ് ചെയ്തു. മാധ്യമങ്ങൾക്ക് വാർത്ത ചോർത്തിക്കൊടുത്തു എന്നും ജോഡോ യാത്രയുമായി ബന്ധപ്പെട്ട പണപ്പിരിവിലെ  അഴിമതി പുറത്തു വന്നതിനു പിറകിൽ  ജെൻസൻ  ആണ്  എന്നുമുള്ള  നിഗമനത്തിലാണ്  സസ്പെൻഷൻ. വിഷയത്തിൽ ഡിസിസി അന്വേഷണ കമീഷനെ നിയോഗിച്ചിരുന്നു. അതേ സമയം സുനിൽ അന്തിക്കാടിനെയും കൂട്ടരെയും രക്ഷിക്കാൻ ഐ ഗ്രൂപ്പുകാർ ജെൻസനെ ബലിയാടാക്കുകയായിരുന്നു വെന്ന് എതിർ ഗ്രൂപ്പുകാർ ആരോപണം ഉയർത്തി ക്കഴിഞ്ഞു
ഇതിനിടെ കോണ്‍ഗ്രസ് അളഗപ്പനഗര്‍ മണ്ഡലം പ്രസിഡന്റ്, ജിമ്മി മഞ്ഞളി, ജെന്‍സണ്‍ കണ്ണത്ത്തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച് പുതുക്കാട് പൊലീസില്‍ പരാതി നല്‍കി. ജോഡോ യാത്രയിലെ അഴിമതി വിഷയം ദേശാഭിമാനിയാണ് പുറത്തുകൊണ്ടുവന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top