23 November Monday

കോളേജുകളിൽ 200 നൂതന കോഴ്‌സുകൾ ഈ വർഷം: കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020

 

കുന്നംകുളം
സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ 200 നൂതന കോഴ്‌സുകൾ ഈ വർഷം ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ. കുന്നംകുളം ഗവ. പോളിടെക്‌നിക്‌ കോളേജിൽ ലൈബ്രറി, റീഡിങ് റൂം, സെമിനാർ ഹാൾ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് എന്നിവയുടെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
എൻജിനിയറിങ് കോളേജുകളിലും പോളിടെക്‌നിക്കുകളിലും തലമുറ മാറ്റങ്ങൾക്കനുസൃതമായ പുതിയ കോഴ്‌സുകളും ഈ വർഷം ആരംഭിക്കും. സംസ്ഥാനത്ത് ഗവ. പോളിടെക്‌നിക്കുകളുടെ ഗുണനിലവാരം കൂടുകയും കുട്ടികൾ വർധിക്കുകയും ചെയ്‌തു. മുമ്പത്തെ സ്ഥിതിയിൽനിന്ന് ഉന്നത വിദ്യാഭ്യാസരംഗത്ത് വൻ പുരോഗതിയുണ്ടായി. ഇനിയും മികവുറ്റ രീതിയിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, വൈസ് ചെയർമാൻ പി എം സുരേഷ്, സ്ഥിരംസമിതി അധ്യക്ഷ മിഷ സെബാസ്റ്റ്യൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ടി പി ബൈജുബായ്, പ്രിൻസിപ്പൽ അജയൻ, സൂപ്രണ്ടിങ്‌ എൻജിനിയർ ശ്രീമാല എന്നിവർ പങ്കെടുത്തു. കുന്നംകുളം ഗവ. പോളിടെക്‌നിക്കിൽ ഒമ്പതുകോടി രൂപ ചെലവിലാണ് വിവിധ നിർമാണങ്ങൾ നടക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top