01 October Saturday

തളിക്കുളത്തും 
കയ്‌പമംഗലത്തും കല്ലേറ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

തളിക്കുളം പുത്തൻതോട് ദേശിയ പാതയിൽ ഹർത്താലിൽ കെ എസ് ആർ ടി സി ബസിന് നേരെ കല്ലെറിഞ്ഞപ്പോൾ

നാട്ടിക
ഹർത്താലിൽ തളിക്കുളത്തും കയ്പമംഗലത്തും കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്. രാവിലെ 10 ന്‌ തളിക്കുളം പുത്തൻതോട് ദേശിയ പാതയിൽ സുൽത്താൻ ബത്തേരിയിലേക്ക് പോയിരുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. കയ്പമംഗലത്ത് പകൽ 12 നാണ് കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായത്. ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ റോഡിന് തെക്ക് ദേശീയ പാതയിൽ വച്ചാണ് സംഭവം. കറുത്ത ടീ ഷർട്ടും  ലുങ്കിയും  ഹെൽമറ്റും ധരിച്ച് റോഡരികിൽ നിന്നിരുന്നയാളാണ് കല്ലെറിഞ്ഞതെന്ന് ബസ് ജീവനക്കാർ പറഞ്ഞു. എറണാകുളത്ത് നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന പറവൂർ ഡിപ്പോയിലെ ബസിന് നേരെയാണ് കല്ലേറുണ്ടായത്. സംഭവ സമയം ബസിൽ 10 യാത്രക്കാരും രണ്ട് ജീവനക്കാരും ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കയ്പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top