07 December Wednesday

തേക്കിൻകാട്ടിൽ 
ചുവപ്പുകടൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022
തൃശൂർ 
അഴീക്കോടൻ രാഘവന്റെ ചുടുനിണംവീണു കുതിർന്ന തൃശൂരിന്റെ വിപ്ലവമണ്ണിൽ മനുഷ്യമഹാപ്രവാഹം. അഴീക്കോടൻ രാഘവന്റെ 50–-ാം രക്തസാക്ഷിത്വ വാർഷിക  ദിനാചരണത്തിന്റെ  ഭാഗമായി നഗരത്തിൽ നടന്ന ചുവപ്പുസേനാ പരേഡിലും  ബഹുജനറാലിയിലും ആയിരങ്ങൾ പങ്കാളികളായി. ഹർത്താൽ ദിനമായിട്ടും   തീരുമാനിച്ചതിലും അധികം ബഹുജനങ്ങൾ പൊതു സമ്മേളനത്തിലേക്ക്‌ ഒഴുകിയെത്തി. ആർത്തിരമ്പി വന്നെത്തിയ ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ തേക്കിൻകാട് മൈതാനിയിലെ  പൊതുസമ്മേളനവേദിക്കായില്ല. ജില്ലയിലെ 16 ഏരിയകൾക്കു കീഴിലെ 2000 ചുവപ്പ്‌ വളണ്ടിയർ സേന മാർച്ചും തൃശൂർ ഏരിയയുടെ റാലിയും മാത്രമാണ് ഒരുക്കിയിരുന്നത്.  തൊഴിലാളി വർഗപ്രസ്ഥാനത്തെ നെഞ്ചേറ്റിയ ആയിരങ്ങൾ പൊതു സമ്മേളന വേദിയായ തേക്കിൻകാട്‌ മൈതാനത്തേക്ക്‌   ഉച്ചയോടെ  ഒഴുകിയെത്തി.   ഗ്രാമ നഗരപ്രദേശങ്ങളിൽനിന്ന് സിപിഐ എം പ്രവർത്തകരുടെയും അനുഭാവികളുടെയും പ്രവാഹമായിരുന്നു.  കൊടികെട്ടിയ വാഹനങ്ങളിൽ ചെമ്പതാകയുമായി  ഉച്ചയോടെ ബഹുജനങ്ങൾ നഗരത്തിലേക്ക്‌ പ്രവഹിച്ചു. റെഡ്‌ വളണ്ടിയർ മാർച്ചും പ്രകടനവും പൊതുയോഗ സ്ഥലത്തെത്തുന്നതിന്‌ മുമ്പ്‌ തന്നെ പൊതുയോഗ വേദിയായ തേക്കിൻകാട്‌ മൈതാനം   നിറഞ്ഞു. പൊതു യോഗത്തിന്‌ മുൻപ്‌ എ വി സതീഷും സംഘവും അവതരിപ്പിച്ച വിപ്ലവ ഗാനങ്ങളും നാട്ടൻ പാട്ടുകളും ആവേശമുണർത്തി.
 ഇൻഡോർ സ്‌റ്റേഡിയത്തിന്‌ മുന്നിൽ കേന്ദ്രീകരിച്ച്‌ പാലസ്‌ റോഡ്‌ വഴി സ്വരാജ്‌ റൗണ്ടിലൂടെയാണ്‌ ചുവപ്പുവളണ്ടിയർമാരും ബാൻഡ്‌ സംഘങ്ങളും അടിവച്ച് മുന്നേറിയത്.  മുഖ്യമന്ത്രി പിണറായി വിജയൻ ഗാർഡ്‌ ഓഫ്‌ ഓണർ സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top