30 June Thursday
അഗ്‌നിപഥ്‌

പ്രതിഷേധം ജ്വലിച്ച് യുവജനറാലി

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

അഗ്നിപഥ്‌ പദ്ധതിക്കെതിരെ എൽഡിവൈഎഫ്‌ നേതൃത്വത്തിൽ തൃശൂരിൽ നടന്ന യുവജനറാലി

 തൃശൂർ

രാജ്യത്തെയും യുവജനങ്ങളെയും അഗ്നിപഥിലൂടെ വഞ്ചിക്കുന്ന കേന്ദ്രസർക്കാർ നിലപാടിന്‌ താക്കീതായി യുവജനപ്രതിഷേധം. എൽഡിവൈഎഫ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂരിൽ സംഘടിപ്പിച്ച റാലിയിൽ നൂറുകണക്കിന്‌ യുവതീയുവാക്കൾ അണിനിരന്നു. സിഎംഎസ്‌ സ്‌കൂളിനുമുന്നിൽനിന്ന്‌ നൂറുകണക്കിന്‌ യുവതീയുവാക്കൾ അണിനിരന്ന റാലി സ്വരാജ്‌ റൗണ്ട്‌ ചുറ്റി തെക്കേഗോപുരനടയിൽ സമാപിച്ചു. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എൻ വി വൈശാഖൻ അധ്യക്ഷനായി. 
എഐവൈഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌ എൻ അരുൺ, ഗ്രീഷ്‌മ അജയ്‌ഘോഷ്‌, ആർ എൽ ശ്രീലാൽ,  കെ എസ്‌ സെന്തിൽകുമാർ (ഡിവൈഎഫ്‌ഐ), ബിനോയ്‌ ഷെബീർ, പ്രസാദ്‌ പറേരി (എഐവൈഎഫ്‌), വിജിത വിനുകുമാർ (എൻവൈസി), ആന്റോ മോഹൻ (യുവ ജനതാദൾ), ജിനോയ്‌ സി ജോബായ്‌ (യൂത്ത്‌ ഫ്രണ്ട്‌), അജി ഫ്രാൻസിസ്‌ (എൽവൈജെഡി) എന്നിവർ സംസാരിച്ചു. 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top