30 July Friday

ബിജെപി വിട്ടുവന്നവർക്ക് സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

പന്തല്ലൂരിൽ ബിജെപി ബന്ധം ഉപേക്ഷിച്ചെത്തിയവരെ കെ കെ രാമചന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ 
സ്വീകരിക്കുന്നു

പറപ്പൂക്കര 
പന്തല്ലൂരിൽ ബിജെപി ബന്ധം ഉപേക്ഷിച്ച് പ്രവർത്തകർ കൂട്ടത്തോടെ സിപിഐ എമ്മുമായി സഹകരിക്കുന്നു.   
കർഷകമോർച്ച പറപ്പൂക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രതീഷ് കാരയിൽ, ബിജെപി  പഞ്ചായത്ത്‌ കമ്മിറ്റി അംഗം ശ്യാം കൃഷ്ണ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി  യുടെ ബ്ലോക്ക്‌  സ്ഥാനാർഥിയായിരുന്ന സ്വപ്ന പ്രതീഷ്, കെ പി പ്രവീൺ, ഹരി റോഷൻ, രമ്യ, നിരഞ്ജൻ, പ്രമോദ്, ഉഷ, ശരത് കൃഷ്ണൻ, അശ്വതി പ്രവീൺ എന്നിവരാണ് ബിജെപി യിൽ നിന്ന്‌ രാജിവച്ച് സിപി ഐ എമ്മുമായിസഹകരിക്കാൻ തീരുമാനിച്ചത്.
സിപിഐ എം  ജില്ല സെക്രട്ടറിയറ്റഗം കെ കെ  രാമചന്ദ്രൻ എംഎൽഎ  ഇവരെ ചെങ്കൊടി നൽകി സ്വീകരിച്ചു.  നെല്ലായി ലോക്കൽ സെക്രട്ടറി ടി ആർ ലാലു അധ്യക്ഷനായി.  കൊടകര ഏരിയ സെക്രട്ടറി  ടി എ രാമകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ  പി ആർ പ്രസാദൻ, ഇ കെ അനൂപ് എന്നിവർ സംസാരിച്ചു. പന്തല്ലൂർ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പി ആർ ഉണ്ണികൃഷ്ണൻ സ്വാഗതവും ഈസ്റ്റ്‌ ബ്രാഞ്ച് സെക്രട്ടറി ടി കെ പ്രദീപ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top